ഇഡി റെയ്ഡ് അവസാനിച്ചു ; അന്വേഷണത്തോടും ഇനിയും സഹകരിക്കുമെന്ന് എസി മൊയ്തീന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : എസി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് അവസാനിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ ആരംഭിച്ച റെയ്ഡ് 22 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. എംഎല്‍എയുടെ തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മടങ്ങി. ഏത് അന്വേഷണത്തോടും ഇനിയും സഹകരിക്കുമെന്ന് എസി മൊയ്തീന്‍ പ്രതികരിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് എംഎല്‍എ പറഞ്ഞു. ഭാര്യയുടെയും മകളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം പരിശോധിച്ചു. വായ്പയുടെ കാര്യത്തിലൊന്നും താന്‍ ഇടപെട്ടിരുന്നില്ല. വലിയ തട്ടിപ്പുകാര്‍ രക്ഷപ്പെടുകയാണ്. ഏത് അന്വേഷണത്തോടും ഇനിയും സഹകരിക്കും. ആര്‍ക്കോ വേണ്ടി ചെയ്യുന്നത് പോലെ ചിലര്‍ കള്ള പ്രചരണം നടത്തുകയാണ്. ഇരിങ്ങാലക്കുട സ്വദേശിയുടെ മൊഴി ഇഡി കാണിച്ചുനല്‍കിയെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

12 അംഗ ഇഡി ഉദ്യോസ്ഥര്‍ ആണ് പരിശോധന നടത്തിയത്. എസി മൊയതീന്റെ വിശദമായ മൊഴിയും ഇഡി രേഖപെടുത്തി. റെയ്ഡില്‍ നിര്‍ണായക രേഖകള്‍ ഉള്‍പ്പടെ ഇഡി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. റവന്യൂ റിക്കവറി വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 125 കോടി രൂപയുടെ തട്ടിപ്പ് മാത്രമാണ്. എന്നാല്‍ 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് കരുവന്നൂരില്‍ നടന്നുവെന്നാണ് ഇഡി സംഘത്തിന്റെ കണ്ടെത്തല്‍. മൊയ്തീന്റെ സ്വത്ത് വിവരങ്ങളെ കുറിച്ചും ഇഡി സംഘം ചോദിച്ചറിഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ട് പ്രതികള്‍ എസി മൊയ്തീന് എതിരെ മൊഴി നല്‍കിയ സാഹചര്യത്തിലാണ് ഇഡി റെയ്ഡിനെത്തിയത്. എസി മൊയ്തീനുമായി അടുപ്പമുള്ള നാലുപേരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...

ടൂറിസം ഇനി ‘വ്യവസായം’ ; കോട്ടയത്തിന് പുറമെ കൊല്ലം ചിന്നക്കടയിലും സ്കൈവേ

0
തിരുവനന്തപുരം : പൊതുഗതാഗതം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന...