കര്‍ണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ വീട്ടില്‍ നിന്ന് ഇഡി ഒരു കോടി രൂപയും സ്വർണ്ണവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാർവാർ: കര്‍ണാടകയിലെ കോൺഗ്രസ് എംഎൽഎ സതീഷ് സെയ്‌ലിന്റെ വീട്ടിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു കോടിയിലധികം രൂപയും ആറ് കിലോയിലധികം സ്വർണ്ണവും പിടിച്ചെടുത്തു. കാർവാർ എംഎൽഎയായ സതീഷ് സെയ്‌ലിന്റെ വീട്ടില്‍ ബുധന്‍,വ്യാഴം ദിവസങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. റെയ്ഡില്‍ 1.68 കോടി രൂപയും 6.75 കിലോ സ്വർണ്ണവും നിരവധി രേഖകളും പിടിച്ചെടുത്തതായും ഇഡി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. കൂടാതെ സതീഷ് സെയ്‌ലിന്റെ 4.13 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇഡി വ്യക്തമാക്കി. അനധികൃതമായി ഇരുമ്പയിര് കയറ്റുമതി ചെയ്ത കേസില്‍ എംപിമാർക്കും എംഎൽഎമാർക്കും വേണ്ടിയുള്ള പ്രത്യേക കോടതി സെയ്‌ലിനെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കാർവാറിന് പുറമെ, ഗോവ, മുംബൈ, ന്യൂഡൽഹി തുടങ്ങിയ സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.

അതേസമയം സതീഷ് സെയ്‌ൽ പ്രതിവർഷം 150 കോടി രൂപ വരെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നുണ്ടെന്നും നിയമപരമായ രീതിയിൽ എങ്ങനെ സ്വത്ത് സമ്പാദിച്ചുവെന്ന് ഉദ്യോഗസ്ഥർക്ക് വിശദീകരിക്കുമെന്നും കോൺഗ്രസിന്റെ ജില്ലാ ചുമതലയുള്ള മങ്കൽ വൈദ്യ പറഞ്ഞു. കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ഇഡിയെ ദുരുപയോഗം ചെയ്യുകയാണെന്നും മങ്കല്‍ വൈദ്യ പറഞ്ഞു. വിജയനഗർ ജില്ലയിലെ ഖനന ഭീമന്മാരായ സ്വസ്തിക് നാഗരാജ്, കരടപുടി മഹേഷ് എന്നിവരുടെ വീട്ടില്‍ ഇഡി സംഘം റെയ്ഡ് ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സെയിലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....