തെലുങ്കാന: മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയും മറ്റു രണ്ട് പേരും ചേര്‍ന്ന് അരവിന്ദ് കെജ്രിവാളിന്റെ എ എ പി ക്ക് 100 കോടി രൂപ കൈക്കൂലി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. ഡല്ഡഹിയിലെ മദ്യവ്യാപാരത്തിന്റെ കോണ്‍ട്രാക്റ്റ് ലഭിക്കാനാണ് കവിതയും ശരത് ചന്ദ്ര റെഡ്ഡി എന്നയാളും വൈ എസ് ആര്‍ കോണ്‍ഗ്രസ് എം പി മാഗുന്ത ശ്രീനിവാസുല റെഡ്ഡിയും ചേര്‍ന്നാണ് എ എ പിക്ക് 100 കോടി രൂപ നല്‍കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പറയുന്നു.
ഇതിന് പ്രതഫലമായി ഡല്‍ഹിയിലെ പല സോണുകളിലെയും മദ്യവ്യാപരത്തിന്റെ മൊത്തക്കച്ചവടം ഇവര്‍ക്ക് ലഭിച്ചുവെന്നും ഇ ഡി കണ്ടെത്തിയിരുന്നു. അരുണ്‍ പിള്ളയെന്ന മലയാളിയെ ഇടനിലാക്കാരനായി നിര്‍ത്തിയാണ് ഈ ഇടപാട് അവര്‍ നടത്തിയത്. ഈ ഇടപാടില്‍ 65 ശതമാനം ഷെയര്‍ കവിതയുടെ ആയിരുന്നു. ബാക്കിയുള്ളവ മാഗുന്ത ശ്രീനിവാസുല റെഡ്ഡി കുടുംബത്തിനാണ്.
14 കോടി ബോട്ടിലുകള്‍ ചില്ലറ വിപണിയില്‍ വിറ്റാല്‍ അതില്‍ നിന്നുള്ള ലാഭം മാത്രം 195 കോടിയാണ്. അരുണ്‍ പിള്ളയുടെ ഇന്‍ഡോസ്പിരിറ്റിനാണ് മദ്യ വില്‍പ്പനക്കുള്ള കരാര്‍ ലഭിച്ചത്. ഈ കമ്പനി കവിതയുടെ ബിനാമി കമ്പനിയാണെന്നാണ് ഇ ഡി പറയുന്നത്. മറ്റു മദ്യവ്യാപാരികളുായി കവിത നടത്തിയ സംഭാഷണങ്ങളും ഫോണ്‍ ചാറ്റുകളും ഇ ഡി പിടിച്ചെടുത്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































