ഇ​ട​മ​ല​യാ​ര്‍ ആ​ന​ക്കൊ​മ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ 79.23 ല​ക്ഷ​ത്തി​ന്റെ സ്വ​ത്ത് എ​ന്‍​ഫോ​ഴ്സ്​​മെ​ന്റ്​ ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഇ​ട​മ​ല​യാ​ര്‍ ആ​ന​ക്കൊ​മ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ 79.23 ല​ക്ഷ​ത്തി​ന്റെ സ്വ​ത്ത് എ​ന്‍​ഫോ​ഴ്സ്​​മെ​ന്റ്​ ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. പ്ര​തി​ക​ളാ​യ ഉ​മേ​ഷ് അ​ഗ​ര്‍​വാ​ള്‍, ഡി.​രാ​ജ​ന്‍, ഇ​വ​രു​ടെ ഭാ​ര്യ​മാ​ര്‍ എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ളും മ​റ്റ് ര​ണ്ട് പ്ര​തി​ക​ളാ​യ അ​ജി ബ്രൈ​റ്റ്, പ്രീ​സ്റ്റ​ണ്‍ സി​ല്‍​വ എ​ന്നി​വ​രു​ടെ ഭാ​ര്യ​മാ​രു​ടെ സ്വ​ത്തു​ക്ക​ളു​മാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. മൂ​ന്നാ​ര്‍, വാ​ഴ​ച്ചാ​ല്‍, മ​ല​യാ​റ്റൂ​ര്‍ വ​ന​മേ​ഖ​ല​ക​ളി​ലാ​യി ആ​ന​വേ​ട്ട ന​ട​ത്തി ആ​ന​ക്കൊ​മ്പ് കേ​ര​ള​ത്തി​ന് പു​റ​ത്ത്​ വി​റ്റെ​ന്നാ​യി​രു​ന്നു കേ​സ്. ഇ​ട​മ​ല​യാ​ര്‍, ക​രി​മ്പാ​നി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ.​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

റി​സ​ര്‍​വ് വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റ​ല്‍, കാ​ട്ടാ​ന​ക​ളെ വേ​ട്ട​യാ​ട​ല്‍, കൊ​മ്പുക​ള്‍ നീ​ക്കം ചെ​യ്യ​ല്‍, ആ​ന​ക്കൊ​മ്പ് ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത വ്യാ​പാ​രം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ്ര​തി​ക​ള്‍​ക്കെ​തി​രെ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ ചു​മ​ത്തി​യ കു​റ്റം. അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ 79.23 ല​ക്ഷം രൂ​പ അ​ന​ധി​കൃ​ത​മാ​യി സ​മ്പാദി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​ത്ത് ക​ണ്ടു​കെ​ട്ടി​യ​തെ​ന്ന് എ​ന്‍​ഫോ​ഴ്സ്​​മെ​ന്റ്​ ഡ​യ​റ​ക്ട​റേ​റ്റ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു ; നാല് അണക്കെട്ടുകൾ തുറന്നു

0
ഇടുക്കി : ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇടവിട്ട് മാത്രമാണ് മഴ...

മൂവാറ്റുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം ; 2 പേർ പിടിയിൽ

0
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തുനിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം കഠിനതടവ്...

0
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ...

വയനാട് ലക്കിടിയിൽ പെയ്തത് അതിതീവ്രമഴ ; യാത്രാ നിയന്ത്രണങ്ങൾ തുടരുന്നു

0
കല്പറ്റ: ശനിയാഴ്ച വയനാട് ലക്കിടിയിൽ രേഖപ്പെടുത്തിയത് അതിതീവ്രമഴ. കഴിഞ്ഞദിവസം മാത്രം ലക്കിടിയിൽ...