ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു ; നാല് അണക്കെട്ടുകൾ തുറന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇടവിട്ട് മാത്രമാണ് മഴ പെയ്യുന്നത്. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ നാല് അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര ഡാമുകളാണ് തുറന്നത്. ഇടുക്കിയിലെ പ്രധാനപ്പെട്ട ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഒറ്റ ദിവസം കൂടിയത് 9 അടി വെള്ളമാണ്. 2339.62 അടിക്ക് മുകളിലാണ് ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേസമയം 2376.20 അടിയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടി മാത്രമാണ്. ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശന വിലക്കും രാത്രി യാത്ര നിരോധനം തുടരുകയാണ്. കുമളി പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലക്ക് സമീപം വീണ മരം മുറിച്ചു നീക്കുന്ന പണികൾ അവസാന ഘട്ടത്തിലാണ്.

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അലർട്ട് തുടരുകയാണ്. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം ഇല്ല .രാത്രി യാത്ര നിരോധനവും തുടരുന്നു. പല ഇടങ്ങളിലും ശക്തമായ കാറ്റ് വീശി. ഇടുക്കിയിൽ ഇന്നലെ മാത്രം 14 വീടുകൾ തകർന്നു. 7 ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ് ഉള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം ; 2 പേർ പിടിയിൽ

0
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തുനിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം കഠിനതടവ്...

0
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ...

വയനാട് ലക്കിടിയിൽ പെയ്തത് അതിതീവ്രമഴ ; യാത്രാ നിയന്ത്രണങ്ങൾ തുടരുന്നു

0
കല്പറ്റ: ശനിയാഴ്ച വയനാട് ലക്കിടിയിൽ രേഖപ്പെടുത്തിയത് അതിതീവ്രമഴ. കഴിഞ്ഞദിവസം മാത്രം ലക്കിടിയിൽ...

തിരുവനന്തപുരം മേയർ വിവി രാജേഷ് ഇന്ന് അമേരിക്കയിലേക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് 8 ദിവസത്തെ സന്ദർശനത്തിനായി...