ഇടമുറി-പുള്ളിക്കല്ല്-ആറാട്ടുമണ്‍-മടന്തമൺ റോഡ് തകർച്ച ; ദുരിതംപേറി യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടമുറി-പുള്ളിക്കല്ല്-ആറാട്ടുമണ്‍-മടന്തമൺ റോഡിലൂടെ ഒരു നല്ല യാത്ര സ്വപ്നം കാണുകയാണ് പ്രദേശവാസികളായ നാട്ടുകാര്‍. നാളുകളായി തകര്‍ന്നു കിടക്കുന്ന റോഡിലൂടെ ദുരിതയാത്രയാണ് ഇവിടുത്തുകാര്‍ നടത്തുന്നത്. ഈ മേഖലയിലെ താമസക്കാരുടെ ആകെയുള്ള സഞ്ചാരമാര്‍ഗമായ റോഡിന്‍റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിച്ചതോടാണ്. സര്‍ക്കാര്‍ രേഖകളില്‍ ചേത്തയ്ക്കല്‍ നിന്നും ആരംഭിക്കുന്ന റോഡാണിത്. ഇതില്‍ ചേത്തയ്ക്കല്‍ മുതല്‍ പാലം വരെ റീബില്‍ഡ് കേരള പദ്ധതിയില്‍ തുക അനുവദിച്ചിട്ടുണ്ട്.

പാലം മുതല്‍ ഇടമുറി വരെ ജില്ലാ പഞ്ചായത്തു വിഹിതവും അനുവദിച്ചിട്ടുണ്ട്. സ്കൂളും കോളേജും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ഈ റൂട്ടിന് പരിഗണന കിട്ടുമ്പോള്‍ പുള്ളിക്കല്ലുകാരുടെ സങ്കടം ആരും കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ഇടമുറിയില്‍ നിന്നും തുടക്കഭാഗം വെച്ചൂച്ചിറ പഞ്ചായത്താണ്. ഇവിടം പഞ്ചായത്ത് നേതൃത്വത്തില്‍ തനതു ഫണ്ടുപയോഗിച്ച് ടാര്‍ ചെയ്തിരുന്നു. ഇതു പൂര്‍ണ്ണമായും ഇളകി മെറ്റല്‍ നിരന്നു കിടക്കുകയാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ നാറാണംമൂഴി പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ കോണ്‍ക്രീറ്റും ടാറിങ്ങുമാണ്. ഇതെല്ലാം ഇളകി ഇരുചക്രവാഹന യാത്ര പോലും സാധ്യമാകാത്ത അവസ്ഥയിലാണ്.

ജലവിതരണ പദ്ധതിക്ക് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തതോടാണ് നാട്ടുകാരുടെ ദുരിതം ആരംഭിച്ചത്. മഴക്കാലമായതോടെ കുത്തൊലിപ്പുമൂലം ഇളകി കിടന്ന മണ്ണും മെറ്റലും ഒലിച്ചുപോയി. അതോടെ ഇവിടെയെല്ലാം കുഴികളുമായി. ചില സ്ഥലങ്ങളില്‍ വലിയ കോണ്‍ക്രീറ്റ് പാളികള്‍ നിരന്നു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ ആകുന്നില്ല. റോഡ് സഞ്ചാരയോഗ്യമാക്കിതരണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നിലപാടുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് റോഡിന്‍റെ ഗുണഭോക്താക്കള്‍ ചേര്‍ന്ന് സമരസമതി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാർ ; രണ്ട് ചുമതല വഹിക്കുന്നതിന്റെ പ്രയാസം...

0
തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ താന്‍ തയ്യാറാണെന്നും രണ്ട്...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...

നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി...

ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിന് തൊട്ടുമുൻപായി 94 ഇന്ത്യൻ നാവികരുമായി മൂന്ന് കൂറ്റൻ...

0
ന്യൂഡൽഹി: ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളിലും അമേരിക്കയുടെ നയതന്ത്ര വഞ്ചനയിലും പ്രതിഷേധിച്ച് ഇറാൻ...