മുസ്‍ലിം തടവുകാരെ വിട്ടയക്കണമെന്ന് എടപ്പാടി; ഗവർണർ അംഗീകരിച്ചാലുടൻ മോചിപ്പിക്കുമെന്ന് എം.കെ സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: 25 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന മുസ്‍ലിം തടവുകാരെ വിട്ടയക്കണമെന്ന് അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമി. തമിഴ്നാട് നിയമസഭയിൽ ഇന്നലെ അവതരപ്പിച്ച അടിയന്തിര പ്രമേയത്തിന് ഇന്ന് മറുപടി പറയവെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുകൂല നിലപാട് സ്വീകരിച്ചു. പ്രായവും ആരോഗ്യവും പരിഗണിച്ച് 36 മുസ്‍ലിം തടവുകാരെ മോചിപ്പിക്കണമെന്നാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ച എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടത്. ഗവർണറുടെ അംഗീകാരം ലഭിച്ച ഉടൻ തന്നെ മുസ്‍ലിം തടവുകാരെ മോചിപ്പിക്കുമെന്ന് സ്റ്റാലിൻ സഭയെ അറിയിച്ചു.

തടവുകാരെ മോചനം സംബന്ധിച്ച് വിരമിച്ച ജഡ്ജി അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയിരുന്നു. നടപടികൾ പുരോഗമിക്കുകയാണ്. വിഷയം ഗവർണറുടെ പരിഗണനയിലാണ്. അണ്ണാ ഡി.എം.കെയ്ക്ക് ഇപ്പോൾ പെട്ടെന്ന് മുസ്‍ലിം സ്നേഹം എവിടെ നിന്നു വന്നുവെന്ന് സ്റ്റാലിൻ പരിഹസത്തോടെ ചോദിച്ചു. അണ്ണാ ഡി.എം.കെ കൊണ്ടു വന്ന അടിയന്തിര പ്രമേയത്തെ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ പിന്തുണച്ചു. ബി.ജെ.പി ബന്ധം അവസാനിപ്പിച്ച അണ്ണാ ഡി.എം.കെ മുസ്‍ലിം വോട്ട് ബാങ്കിൽ കടന്നു കയറാനുള്ള ശ്രമത്തിലാണ്. തടവുകാരുടെ മോചനം സബന്ധിച്ച അണ്ണാ ഡി.എം.കെയുടെ നീക്കത്തെ മുസ്‍ലിം രാഷ്ട്രീയ കക്ഷികളും സംഘടനകളും ഇന്നലെ പിന്തുണച്ചിരുന്നു. ഇതേതുടർന്ന് നിലപാടിൽ മാറ്റം വരുത്തി അടിയന്തിര പ്രമേയത്തെ പിന്തുണക്കാൻ ഡി.എം.കെ തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...