കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തര അദാലത്ത് നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തര അദാലത്ത് നടത്തുന്നു.2022 മാര്‍ച്ച്‌ 31 വരെയുള്ള കുടിശിക ഫയലുകളാണ് ഓഗസ്റ്റിനുള്ളില്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിടുന്നത്. മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 2017 മുതല്‍ 2021 വരെയുള്ള ഫയലുകള്‍ വര്‍ഷം തിരിച്ചും, 2017ന് മുമ്പുള്ള ഫയലുകളുടെ ലിസ്റ്റ് പ്രത്യേകവും എടുക്കും. 10നുള്ളില്‍ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ, ആര്‍.ഡി.ഡി, എ.ഡി തലത്തിലുള്ള കുടിശ്ശിക ഫയലുകളുടെ വിവരങ്ങള്‍ ഡയറക്ടറേറ്റില്‍ അറിയിക്കണം.

13 നകം ഡയറക്ടറേറ്റ് തലത്തില്‍ കുടിശ്ശികയുള്ള ഫയലുകളുടെ വിവരങ്ങള്‍ ശേഖരിക്കണം. എല്ലാ ഓഫീസുകളിലെയും കണക്ക് ക്രോഡീകരിച്ച്‌ 31ന് പട്ടിക തയാറാക്കും. ജൂണ്‍ മാസത്തില്‍ എ.ഇ.ഒ തലത്തില്‍ അദാലത്ത് നടത്തണം. ജൂലായ് ആദ്യ രണ്ടാഴ്ചകള്‍ ഡി.ഇ.ഒ തലത്തിലും പിന്നീടുള്ള രണ്ടാഴ്ചകള്‍ ഡി.ഡി തലത്തിലും അദാലത്ത് സംഘടിപ്പിക്കണം. ജൂലായ് 31നകം ആര്‍.ഡി.ഡി, എ.ഡി തലത്തിലുള്ള അദാലത്ത് പൂര്‍ത്തിയാക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...