എംഡിഎംഎ കേസിൽ അറസ്റ്റിലായി ; രണ്ടാമത്തെ അധ്യാപികയേയും സസ്പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

വടകര: കോഴിക്കോട് വടകരയിലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാരിൽ രണ്ടാമത്തെയാളായ പേരാമ്പ്ര ബിആർസി സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യക്കെതിരെ കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപിക കീർത്തനയെ വകുപ്പ് പിരിച്ചുവിട്ടിരുന്നു. ഇതോടെ കേസിൽ ഉൾപ്പെട്ട ഇരുവരും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പുറത്തായി.

കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കി നടത്തിയിരുന്ന ലഹരി ശൃംഖലയുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാവ്യയിലേക്കും കീർത്തനയിലേക്കും പോലീസ് എത്തിയത്. ലഹരിമരുന്ന് വാങ്ങുന്നവർ പണം കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പണം ലഭിച്ചതിന് ശേഷം നിർദേശിക്കുന്ന സ്ഥലത്ത് എത്തിയാൽ മറ്റൊരാൾ എത്തി എംഡിഎംഎ കൈമാറുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതി. കീർത്തനയുടെ അക്കൗണ്ടിലെത്തിയ തുകയും പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ലഹരിമരുന്ന് വിതരണ ശൃംഖലയുമായി കാവ്യയ്ക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...