സഹജീവികളോടുള്ള കരുതലാണ് വിദ്യാഭ്യാസം ; മാർ ക്രിസോസ്റ്റമോസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സഹജീവികളോടുള്ള സ്നേഹവും കരുതലുമാണ് വിദ്യാഭ്യാസത്തിലൂടെ സാധ്യമാകേണ്ടതെന്നും അപരൻ്റെ അവസ്ഥയെ ക്കുറിച്ച് തിരിച്ചറിഞ്ഞാൽ മാത്രമേ അവൻ്റെ ജീവിതത്തിൻ്റെ പ്രതിസന്ധികളിൽ ഇടപെടാൻ സാധിക്കൂയെന്നും മനുഷ്യത്വം നഷ്ടപ്പെടുന്ന സമൂഹത്തിൽ മനുഷ്യരെ സ്നേഹിച്ച് മനുഷ്യത്വം വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾ നിർവഹിക്കണമെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ. വൈ.എം.സി.എ സബ് – റീജൺ റൂബി ജൂബിലിയുടെ ഭാഗമായ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി സ്നേഹ സ്പർശം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കുറിച്ച് ബോധ്യമില്ലാത്തവരായി ഇന്നത്തെ തലമുറ മാറിയിരിക്കുന്നു. ശരിതെറ്റുകളെ തിരിച്ചറിയാൻ കഴിയാത്തവരായി യുവതലമുറ അധപതിക്കുന്ന യാഥാർത്ഥ്യം അപകടകരമായ സാഹചര്യമായി നിലനില്ക്കുന്നുയെന്നും ജീവിത യാത്രയിലെ പ്രതിസന്ധികളിൽ വാടി തളർന്നു പോകാതെ അത്യുല്സാഹത്തോടെ അതിനെ അതിജീവിക്കുന്നവരാണ് ജീവിതത്തിൽ വിജയം നേടുകയെന്നും അദ്ദേഹം പറഞ്ഞു.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം മുഖ്യപ്രഭാഷണം നിർവഹിച്ചു. ബിലീവേഴ്സ് മെഡിക്കൽ കോളേജ് മാനേജർ ഫാ. സിജോ പന്തപള്ളിൽ, വൈ.എം.സി.എ റീജണൽ സെക്രട്ടറി ഡോ. റെജി വർഗീസ്, മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, റീജണൽ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ജൂബിലി കമ്മിറ്റി ചെയർമാൻ വർഗീസ് ടി. മങ്ങാട്, കൺവീനർ ജോ ഇലഞ്ഞിമൂട്ടിൽ, കോഡിനേറ്റർ അഡ്വ. ജോസഫ് നെല്ലാനിക്കൽ, സബ് – റീജൻ വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി ഏബ്രഹാം, സബ് – റീജൺ മുൻ ചെയർമാൻമാരായ അഡ്വ. എം.ബി നൈനാൻ, ജൂബിൻ ജോൺ, കെ.സി മാത്യു, റവ. പ്രസാദ് വി. കുഴിയത്ത്, റവ. തോമസ് മാത്യു, കുര്യൻ ചെറിയാൻ, മത്തായി കെ.ഐപ്പ്, സജി മാമ്പ്രക്കുഴിയിൽ, ഉമ്മൻ വർഗീസ്, റെയ്മോൾ ജോൺസൺ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി 100 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...