മോദി സർക്കാരിന്റെ ഭരണം ജനാധിപത്യത്തിനും സാമ്പത്തിക മേഖലക്കും സാമൂഹിക കെട്ടുറപ്പിനും കനത്ത പ്രഹരമേൽപ്പിച്ചെന്ന് മല്ലികാർജുൻ ഖാർഗെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കഴിഞ്ഞ 11 വർഷത്തെ മോദി സർക്കാരിന്റെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തിനും സാമ്പത്തിക മേഖലക്കും സാമൂഹിക കെട്ടുറപ്പിനും കനത്ത പ്രഹരമേൽപ്പിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ 11 വർഷത്തിനിടെ ഭരണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടുകയാണ് മോദി സർക്കാർ ചെയ്തത്. ബിജെപിയും ആർഎസ്എസും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്വയംഭരണാധികാരത്തെ ആക്രമിച്ച് അവയെ ദുർബലപ്പെടുത്തിയെന്ന് ഖാർഗെ എക്‌സ് പോസ്റ്റിൽ പറഞ്ഞു. ഈ കാലയളവിൽ പൊതുജനാഭിപ്രായത്തിന് എതിരായി പ്രവർത്തിക്കുകയും സർക്കാരുകളെ പിൻവാതിലിലൂടെ അട്ടിമറിക്കുകയും ഒരു പാർട്ടിയുടെ ഏകാധിപത്യം അടിച്ചേൽപ്പിക്കുകയും ചെയ്തു.

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അവഗണിക്കപ്പെടുകയും ഫെഡറൽ സംവിധാനം ദുർബലമാക്കപ്പെടുകയും ചെയ്തു. വെറുപ്പിന്റെയും ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നു. ദലിതരെയും ഗോത്രവർഗക്കാരെയും പിന്നോക്ക വിഭാഗക്കാരെയും ചൂഷണം ചെയ്യുന്നത് വർധിച്ചു. അവർക്ക് സംവരണവും തുല്യാവകാശങ്ങളും നിഷേധിക്കാനുള്ള ഗൂഢാലോചന തുടർന്നുകൊണ്ടിരിക്കുന്നു. മണിപ്പൂരിലെ അവസാനിക്കാത്ത അക്രമങ്ങൾ ബിജെപിയുടെ ഭരണപരാജയത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നും ഖാർഗെ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...