ഗോപി ഡോക്ടർക്ക് നാളെ നാട് കണ്ണീരോടെ വിട നൽകും

For full experience, Download our mobile application:
Get it on Google Play

കോന്നി : ഗോപി ഡോക്ടർക്ക് നാളെ നാട് കണ്ണീരോടെ വിട നൽകും. ആതുര സേവന രംഗത്ത് തന്റെതായ ശൈലിയും സൗമ്യമായ പെരുമാറ്റവും കൊണ്ട് കോന്നിക്കാരുടെ ഹൃദയം കവർന്ന ഡോക്ടർ ഗോപിനാഥപിള്ളക്ക് ഇന്ന് നാട് കണ്ണീരോടെ വിട നൽകും. അദേഹത്തിന്റെ ഭൗതിക ശരീരം കോന്നി ഗാന്ധി ഭവൻ ദേവലോകത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അദ്ദേഹത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ ആണ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുവാൻ എത്തിയത്. നാലര പതിറ്റാണ്ട് മുൻപ് എലിയറക്കലിൽ പീപിൾസ് നഴ്സിംഗ് ഹോം എന്ന നിലയിലാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. സർക്കാർ ഡോക്ടർ ആയിരുന്ന ഇദ്ദേഹം ജോലി വേണ്ടന്ന് വെച്ച് കൊല്ലത്തുനിന്ന് കോന്നിയിൽ എത്തിയാണ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നത്. വളരെ പെട്ടന്ന് തന്നെ കോന്നിക്കാരുടെ മനസ്സിൽ ഇടം നേടുവാനും ഗോപി ഡോക്ടർക്ക് കഴിഞ്ഞു.

ആശുപത്രി ചിലവിനും മരുന്നിനും പണമില്ലെങ്കിൽ പോലും അസുഖം വന്നാൽ പലരും പീപിൾസ് ആശുപത്രിയെ ആശ്രയിച്ചിരുന്നു. മിതമായ ചാർജ്ജ് മാത്രമാണ് ഡോക്ടർ ഈടാക്കിയിരുന്നത്. ചികിത്സ കഴിഞ്ഞു പോയ ശേഷമാണ് പലരും പണം നൽകിയിരുന്നത്. പണം കൊടുക്കാൻ ഇല്ലാത്തവരോട് ഒരിക്കൽ പോലും നിർബന്ധിച്ചു പണം വാങ്ങിയിരുന്നതുമില്ല. വലിയ അസുഖങ്ങൾ ബാധിച്ചാൽ പോലും ആളുകൾ ഗോപി ഡോക്ടറുടെ അടുത്ത് പോയാൽ മതി എന്ന് പറയുന്ന വിശ്വാസ്യത അദേഹത്തിന്റെ മാത്രം സ്വന്തമായിരുന്നു. ഡോക്ടറെ കണ്ട് സംസാരിച്ചാൽ തന്നെ അസുഖം പകുതി മാറും എന്നാണ് ആളുകൾ പറയുന്നത്. എത്ര വൈകിയാലും ആശുപത്രിയിൽ എത്തി വിളിച്ചാൽ ഡോക്ടർ എത്തുമായിരുന്നു. എലിയറക്കൽ ജംഗ്ഷനിൽ പ്രവർത്തനം നടത്തിയിരുന്ന നഴ്സിംഗ് ഹോം 1985 കാലഘട്ടത്തിലാണ് കാളാഞ്ചിറ റോഡ് തുടങ്ങുന്ന ഭാഗത്തേക്ക്‌ മാറുന്നത്.

സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുകയായിരുന്നു. കോവിഡിന്റെ തുടക്ക കാലം വരെ ആശുപത്രി പ്രവർത്തിച്ചു. പത്തനാപുരം അടുത്ത ബന്ധമുണ്ടായിരുന്ന ഡോക്ടർ തന്റെ സ്ഥലവും കെട്ടിടവും ഗാന്ധിഭവന്റെ ദേവലോകം ബ്രാഞ്ചിന് ചെറിയ വാടക മാത്രം ഈടാക്കി വിട്ടു നൽകുകയായിരുന്നു. ഇവിടുത്തെ ആളുകളെ പരിശോധിക്കുകയും സൗജന്യമായി മരുന്ന് നൽകുകയും ചെയ്തിരുന്നു. നിലവിൽ ദേവലോകത്തിന്റെയും ഈ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെയും രക്ഷാധികാരിയാണ്. വേദി ഫൈൻ ആർട്സ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആയും രക്ഷാധികാരിയായും പ്രവർത്തിച്ചു. പഠിക്കുന്ന കാലത്ത് വാങ്ങിയ പുസ്തകങ്ങൾ കോന്നി പബ്ലിക് ലൈബ്രറിക്ക് കൈമാറുകയും ചെയ്തു. സംസ്കാരം നാളെ രണ്ട് മണിക്ക് കോന്നി ചൈനമുക്ക് കൊട്ടകുന്നിലെ വീട്ടുവളപ്പിൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...