കോന്നി : തുടർ പഠനത്തിന് വായ്പ നിഷേധിച്ചതിനെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ അനന്തു ഭവനിൽ ഹരിയുടേയും രാജലക്ഷ്മിയുടെയും ഇളയ മകൾ അതുല്യ ( 20) ആണ് ആത്മഹത്യാ ശ്രമത്തിനിടെ ചികിത്സയിൽ ഇരിക്കെ മരണപെട്ടത്. ഈ കുട്ടി 2022ൽ ബാംഗ്ലൂർ ദേവാമൃത ട്രസ്റ്റിന്റെ ഇടപാടിൽ നഴ്സിങ്ങിന് അഡ്മിഷൻ നേടിയിരുന്നു. ഇതിനിടെ ട്രസ്റ്റിന്റെ അധികാരികളെ വായ്പാ തട്ടിപ്പിന് കർണ്ണാടക പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ കാരണത്താൽ അതുല്യ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് ഫീസ് അടക്കാൻ പറ്റാതെ പഠനം മുടങ്ങുകയും അതുല്യ നേരിട്ട് കോളേജിൽ പതിനായിരം രൂപ അടച്ച് അഡ്മിഷൻ നേടി തിരികെ എത്തി വിദ്യാഭ്യാസ വായ്പകൾക്കായി കോന്നിയിലെ നിരവധി ബാങ്കുകൾ കയറി ഇറങ്ങി എങ്കിലും ബാങ്ക് അധികാരികൾ വായ്പ നൽകാൻ തയ്യാറായില്ല. ഈ മനോവിഷമത്തിൽ ആണ് അതുല്യ ആത്മഹത്യ ചെയ്തത്.
ശനിയാഴ്ച്ച പകൽ 2 മണിയോടെ അതുല്യയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്തുകയായിരുന്നു. തുടർന്ന് സഹോദരങ്ങൾ എത്തി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒൻപതരയോടെ മരണം സംഭവിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസാരിച്ചു. സഹോദരങ്ങൾ അനു, ശ്രീ ലക്ഷ്മി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































