വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിഭ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.

തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് ഷോക്കേറ്റ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് പ്രാഥമിക വിവരം. ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ മിഥുൻ വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

0
ഹരിപ്പാട്: ആലപ്പുഴ വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡിൽ ആറാട്ടുപുഴ തറയിൽക്കടവ് കുറിയപ്പശ്ശേരി...

അജിത് ഡോവലിന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയയാൾ അറസ്റ്റിൽ

0
പട്‌ന: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അണ്ടർകവർ ഏജന്റ് ആണെന്ന്...

2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കോട്ടയം: 2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി കബ്ബ്

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി ക്ലബ്....