സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാറന്മാര്‍ വായ്പ നല്‍കിയില്ല ; വിദ്യാര്‍ത്ഥികളുടെ പഠനം പാതി വഴിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാറന്മാര്‍ വായ്പ നല്‍കാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം പാതി വഴിയില്‍. എസ്ബിഐ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനാല്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട നിലയിലാണ് 45ഓളം വിദ്യാര്‍ത്ഥികള്‍. വായ്പ അനുവദിക്കാത്തതിനാല്‍ പഠനം പൂര്‍ത്തിയാക്കാനോ പരീക്ഷ എഴുതാനോ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

എന്‍.എസ്.ഡി.യുടെ അംഗീകാരത്തോടെ പത്തനംതിട്ട ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷന്‍ എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ബാങ്കിന്റെ കെടുകാര്യസ്ഥത മൂലം വഴിയാധാരമായിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നതനുസരിച്ച് ജോലിയും ഉറപ്പാക്കുന്ന ഹയര്‍ ഡിപ്‌ളോമ ആനിമേഷന്‍ കോഴ്‌സാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. 10,പ്‌ളസ് ടൂ , വിദ്യാഭ്യാസത്തിനു ശേഷം പ്രവേശനം ലഭിക്കുന്ന കോഴ്സാണിത്. പത്തനംതിട്ട ടൗണ്‍ ബ്രാഞ്ചിലാണ് വിദ്യാര്‍ത്ഥികള്‍ വായ്പയ്ക്ക് അപേക്ഷിച്ചത്.

ബ്രാഞ്ചില്‍ നിന്ന് റീജീയണല്‍ ഓഫീസിലേയ്ക്ക് ഫയലുകള്‍ അയച്ചെങ്കിലും അവിടെ നടപടികള്‍ക്ക് അമാന്തം വരുത്തുന്നതാണ് വായ്പ ലഭിക്കാത്തതെന്ന്  വിദ്യാര്‍ത്ഥികളും സ്ഥാപന അധികൃതരും പറയുന്നു. 2020 സെപ്തംബര്‍ മുതലുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അപേക്ഷകര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. 2018-19 വര്‍ഷത്തില്‍ 24 വിദ്യാര്‍ത്ഥികളായിരുന്നു അപേക്ഷിച്ചിരുന്നത്. അവര്‍ക്ക് വായ്പ നല്‍കുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എന്നാല്‍ 20-21 വര്‍ഷത്തെ അപേക്ഷകളിലാണ് തുടര്‍ നടപടി ഉണ്ടാകാത്തത്. ബാങ്കിന്റെ ഹെഡ്ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ വായ്പ ലഭിക്കുന്നതിന് തടസ്സമില്ലെന്ന് പറയുന്നു. എന്നാല്‍ റീജീയണല്‍ ഓഫീസില്‍ നിന്ന് വായ്പ തരുന്നതിന് അനുമതി നല്‍കുന്നില്ല. വിദ്യാഭ്യാസ വായ്പ നല്‍കുവാന്‍ മിക്ക ബാങ്കുകള്‍ക്കും താല്‍പ്പര്യമില്ല. എന്നാല്‍ ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വഴിവിട്ട് വായ്പകള്‍ അനുവദിക്കുന്നുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...