കരിപ്പൂരില്‍ സ്വര്‍ണത്തിന്റെ സൈക്കിള്‍ കടത്താന്‍ ശ്രമം ; ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സൈക്കിളിന്റെ ലോഹഭാഗത്തിന്റെ രൂപത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷെരീഫിനെയാണ് കസ്റ്റംസ് പിടികൂടിയത്. ലോഹഭാഗങ്ങളില്‍നിന്ന് 1037 ഗ്രാം സ്വര്‍ണമാണ്  വേര്‍തിരിച്ചെടുത്തത്. അല്‍ ഐനില്‍നിന്നാണ് ഷെരീഫ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സൈക്കിളിന്റെ ഭാഗങ്ങള്‍ വെവ്വേറെയായി വലിയ പെട്ടിയിലാണ് കൊണ്ടുവന്നത്. ഇതിന്റെ ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധിച്ചത്.

ആദ്യഘട്ടത്തില്‍ ഒന്നും കണ്ടെത്താനായില്ലങ്കിലും തുടര്‍ന്നുള്ള പരിശോധനയോടെ സീറ്റുറപ്പിക്കുന്ന ലോഹഭാഗത്തുനിന്ന് സ്വര്‍ണവും കണ്ടെടുക്കുകയായിരുന്നു. ലോഹഭാഗത്തിന്റെ 81 ശതമാനവും സ്വര്‍ണമായിരുന്നു. കൂടാതെ സിങ്ക്, നിക്കല്‍, സില്‍വര്‍ തുടങ്ങിയവയും ഇതിലുണ്ടായിരുന്നതായും കസ്റ്റംസ് പറഞ്ഞു. ഏകദേശം എട്ടുമണിക്കൂറോളം സമയമെടുത്താണ് ലോഹഭാഗത്തുനിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...