എല്ലാവര്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കും : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്ത്രീകളും കുട്ടികളും ഇരകളാകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈബര്‍ സുരക്ഷയ്ക്കായി പോലീസ് സംഘടിപ്പിക്കുന്ന സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഹാക്കിംഗ് അന്താരാഷ്ട്ര സമ്മേളനമായ ‘കൊക്കൂണി’ന്റെ 15-ാമത് പതിപ്പ് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ഭൂരിഭാഗവും സംഭവിക്കുന്നത് അറിവില്ലായ്മയും മോശം സൈബര്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനാലുമാണ്. ഡിജിറ്റല്‍ ഉപകരണങ്ങളും സേവനങ്ങളും കുട്ടികളും യുവാക്കളും ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായേക്കാം. സാമൂഹ്യമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ സുരക്ഷിതമായി ഉപയോഗിക്കാന്‍ ബോധവത്കരിക്കേണ്ടതുണ്ട്.

സൈബര്‍ സുരക്ഷയ്ക്ക് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് കൊക്കൂണില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്കിടയില്‍ പങ്കാളിത്തം കെട്ടിപ്പടുക്കണം. സൈബര്‍ സുരക്ഷ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. വ്യവസായങ്ങള്‍ക്കും കോടതികള്‍ക്കും സര്‍ക്കാരുകള്‍ക്കും സൈബര്‍സുരക്ഷ ആവശ്യമാണ്. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയാണ് സര്‍ക്കാര്‍ ലക്ഷ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...