മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല ; പിന്നാലെ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം : ലിവ് ഇൻ റിലേഷൻഷിപ്പ് പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ ​ഗുരു​ഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ലല്ലൻ യാദവ് (35) എന്നയാളാണ് അറസ്റ്റിലായത്. 32കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ചൗമ ഗ്രാമത്തിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മദ്യപിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിച്ചപ്പോൾ തനിക്ക് ദേഷ്യം വന്നെന്നും ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് മർദ്ദിച്ചെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ബീഹാറിലെ മധേപുര ജില്ലയിലെ ഔരാഹി സ്വദേശിയാണ് ലല്ലൻ യാദവ്.

മൃതദേഹം കണ്ടതിനെ തുടർന്ന് കെട്ടിടത്തിൻ്റെ സൂക്ഷിപ്പുകാരൻ പൊലീസിൽ പരാതി നൽകി. മാർച്ച് 10 ന് ഗുരുഗ്രാം ബസ് സ്റ്റാൻഡിൽ നിന്ന് യാദവിനെയും അഞ്ജലിയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നതായി പൊലീസ് പറഞ്ഞു. അവരുടെ ശരിയായ പേരുകളും വിലാസങ്ങളും ഐഡികളും വീട്ടുടമസ്ഥൻ സൂക്ഷിച്ചിട്ടില്ല. ലാലൻ യാദവ് അഞ്ജലിയെ തൻ്റെ ഭാര്യയായി പരിചയപ്പെടുത്തിയിരുന്നു. ആറ് വർഷം മുമ്പ് പാമ്പുകടിയേറ്റാണ് ഭാര്യ മരിച്ചതെന്നും അതിന് ശേഷമാണ് താൻ ദില്ലിയിൽ എത്തിയതെന്നും ലല്ലൻ യാദവ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഏഴുമാസം മുമ്പ് തെവുവിൽ മാലിന്യം ശേഖരിച്ച് വിൽക്കുന്ന അഞ്ജലിയെ പരിചയപ്പെട്ടതായും ഇരുവരും കൂലിപ്പണിക്കിടെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതായും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...