മാസപ്പിറ കണ്ടു ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ശവ്വാല്‍ മാസപ്പിറവി കണ്ടു. കാപ്പാട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലിലൂല്‍ ബുഖാരി തുടങ്ങിയവര്‍ അറിയിച്ചു. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്. അതേസമയം സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി നാളത്തെ ചെറിയ പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഖത്തറിലും ബഹ്റൈനിലും ഇത്തവണ തുറസായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകളും പ്രാര്‍ത്ഥനകളും ഉണ്ടാകില്ല. ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് തിരുമാനം.

വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈദ് ഗാഹുകള്‍ക്ക് ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളികള്‍ക്കുള്ളില്‍ മാത്രമായിരിക്കും നാളെ ഈദ് നമസ്‌കാരം ഉണ്ടാവുകയെന്നും വിശ്വാസികള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും യുഎഇ മതകാര്യ മന്ത്രാലയം അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വാഹനാപകടം. ഉദിയൻകുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്....

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...

നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ

0
കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ. കണ്ടെയ്ൻമെൻ്റ് സോൺ...

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...