ടെമ്പോയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. നാസികിലെ ദ്വാരക സർക്കിളിൽ ഞായറാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.  16 പേർ സഞ്ചരിച്ചിരുന്ന ടെമ്പോയാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഒരു മത ആഘോഷം കഴിഞ്ഞ് മടങ്ങിവരുന്നവരായിരുന്നു ടെമ്പോയിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ടെമ്പോ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മുന്നിലുള്ള വാഹനത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

ഇരുമ്പ് കമ്പികൾ കൊണ്ടു പോവുകയായിരുന്ന ട്രക്കാണ് ടെമ്പോയ്ക്ക് മുന്നിൽ ഉണ്ടായിരുന്നത്. ഇതിന്റെ പിൻഭാഗത്തേക്കാണ് ടെമ്പോ ഇടിച്ചു കയറിയത്. ടെമ്പോയിൽ ഉണ്ടായിരുന്ന പലരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരിൽ പലരും അതീവ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് അധികൃതർ പിന്നീട് വാർത്താ ഏജൻസിയോട് പറഞ്ഞു. പോലീസും അഗ്നിശമന സേനയും പരിസരത്ത് തടിച്ചുകൂടിയ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും മറ്റ് ചില സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...