രാജസ്ഥാനിൽ കോൺഗ്രസിന്റെ എട്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

ജയ്‌പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന്റെ എട്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു. 40 ലേറെ മണ്ഡലങ്ങളിൽ നേരിടുന്ന വിമത ഭീഷണിക്കൊപ്പമാണ് നേതാക്കളുടെ കൂറുമാറ്റവും കോൺഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നത്. അതേസമയം വിമത ശല്യം ബിജെപിയെയും അലട്ടുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി കേന്ദ്ര നേതൃത്വം ഇറക്കിയ മന്ത്രി അർജുൻ റാംമേഘ് വാൾ, എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോഡ്, ദിയാകുമാരി എന്നിവർക്ക് വിമത ഭീഷണിയുണ്ട്. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാം ഗോപാൽ ബൈർവ, മുൻ എംഎൽഎ അശോക് തൻവാൽ എന്നിവരടക്കമുള്ള നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.

അതേസമയം ബിജെപി വിട്ട പ്രമുഖ നേതാവ് അമിൻ പഠാൻ കോൺഗ്രസിലും ചേർന്നിട്ടുണ്ട്. രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും ബിജെപി മുന്നിലെന്നുമാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാൽ ഇത് തള്ളുന്ന കോൺഗ്രസ് നേതൃത്വം വൻ വിജയം നേടുമെന്ന് പറയുമ്പോഴാണ് വിമത ശല്യവും കൂറുമാറ്റവും വെല്ലുവിളിയാവുന്നത്. അശോക് ഗെഹ്ലോട്ടിന്റെ ജനകീയതയാണ് കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്. ടോങ്കടക്കമുള്ള മേഖലകളിൽ സച്ചിൻ പൈലറ്റിന് പിന്തുണ കൂടുതലുണ്ട്. അതേസമയം വിമതരെയും പാർട്ടി വിടുന്നവരെയും അനുനയിപ്പിക്കാൻ ബിജെപി-കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...