ലേലം ചെയ്ത് വിൽക്കാനാകാതെ പുല്ലകയാറിൽ നിന്നും നീക്കം ചെയ്ത എക്കലും മണലും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കൊക്കയാറും കൂട്ടിക്കലും പ്രളയത്തിൽ മുങ്ങാതിരിക്കാൻ പുല്ലകയാറിൽ നിന്നും നീക്കം ചെയ്ത എക്കലും മണലും കല്ലും മാസങ്ങൾ കഴിഞ്ഞിട്ടും ലേലം ചെയ്ത് വിൽക്കാനായിട്ടില്ല. അടുത്ത മഴക്കാലത്ത് ഇത് വീണ്ടും ഒഴുകി പുല്ലകയാറിൽ തന്നെ എത്തും. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സർക്കാരിനുണ്ടാകുക. 3500 ഘനമീറ്ററോളം എക്കലും മണലും പല ഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ആറ്റു തീരത്ത് സൂക്ഷിച്ചിരുന്നത് അടുത്തയിടെ പെയ്ത മഴയിൽ ഒഴുകി പോയി.

ശേഖരിച്ചതിന്‍റെ സാമ്പിളെടുത്ത് ഓരോ സാധനങ്ങളുടെയും അളവ് പരിശോധിച്ചിരുന്നു. ഒരു ഘനമീറ്ററിന് 1500 രൂപക്കു മുകളിലാണ് ജിയോളജി വകുപ്പ് വില നിശ്ചയിച്ചിരിക്കുന്നത്. രണ്ടു തവണ റവന്യൂ വകുപ്പ് ലേലം നടത്താൻ ടെണ്ടർ വിളിച്ചു. വില കൂടുതലായതിനാൽ ആരും ലേലത്തിലെടുത്തില്ല. ഒരു തവണ കൂടി ലേലം നടത്താനാണ് റവന്യൂ വകുപ്പിൻറെ തീരുമാനം. എന്നിട്ടും വിൽക്കാനായില്ലെങ്കിൽ വില കുറച്ച് നിശചയിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് പീരുമേട് തഹസിൽദാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...