ഇലന്തൂർ നരബലി കേസ് ; പ്രതികളെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇലന്തൂർ നരബലി കേസിൽ പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. കാലടി പോലീസ് രജിസ്റ്റർ ചെയ്ത റോസിലിൻ കൊലപാതകക്കേസിൽ കഴിഞ്ഞ മാസം 26 മുതൽ കസ്റ്റഡിയിലായിരുന്നു പ്രതികൾ. കളമശ്ശേരി എആർ ക്യാമ്പിലെ ചോദ്യം ചെയ്യലിൽ കേസിലെ മുഖ്യപ്രതി ഷാഫി പോലീസിനോട് പൂർണമായും സഹകരിച്ചിരുന്നില്ല. എന്ന് മാത്രമല്ല പലപ്പോഴും വൈരുധ്യം നിറഞ്ഞ മൊഴികളാണ് നൽകിയത്. പരമാവധി തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞു വെന്ന ആത്മവിശ്വാസം അന്വേഷണസംഘത്തിന് ഉണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളുമാണ് കേസിൽ നിർണായകമാവുക. നിലവിൽ കൂടുതൽ കസ്റ്റഡി വേണ്ട എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ആവശ്യമെങ്കിൽ ജയിലിലെത്തി ചോദ്യം ചെയ്യാനാകും നീക്കം. നിർണായകമായ കേസിന്റെ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...