റോസ്‌ലിയെ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്ന് ഷാഫി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ റോസ്‌ലിയെ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്ന് ഷാഫി പോലീസിനോട് പറഞ്ഞു.കയ്യും കാലും കെട്ടിയിട്ട ശേഷം റോസ്‌ലിയുടെ രഹസ്യഭാഗത്ത് കത്തി കുത്തിക്കയറ്റി. ലൈലയെക്കൊണ്ടാണ് ഈ ക്രൂരത ചെയ്യിച്ചത്. തുടര്‍ന്ന് റോസ്‌ലിയുടെ ശരീരമാകെ കത്തി കൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചു. അതിന് ശേഷം ഈ മുറിവുകളില്‍ മസാല പുരട്ടിയെന്നാണ് ഷാഫി പോലീസിനോട് പറഞ്ഞത്. ചിക്കന്‍ മസാലയും ഗ്രാമ്പുവും കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതമാണ് മുറിവുകളില്‍ മൂന്നു പ്രതികളും ചേര്‍ന്ന് തേച്ച്‌ പിടിപ്പിച്ചത്. വേദന കൊണ്ട് റോസ്‌ലി കരഞ്ഞതോടെ വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും ഷാഫി പറഞ്ഞു.

ആഭിചാര ക്രിയയില്‍ ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് ഗുണം ചെയ്യുമെന്ന് വിശ്വസിപ്പിച്ചാണ് ഭഗവല്‍ സിങ്ങിനെയും ലൈലയേയും കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്ന് ഷാഫി പറഞ്ഞു. ഇതിനിടെ റോസ്‌ലി അബോധാവസ്ഥയിലായി. മരിക്കുമെന്ന ഘട്ടമായപ്പോള്‍ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തിയെന്നുമാണ് മൊഴി. പിന്നീട് റോസ്‌ലിയുടെ മാറിടം മുറിച്ചെടുത്തെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

ഇരട്ട നരബലിക്കേസുമായി ബന്ധപ്പെട്ട് പോലീസ് തെളിവെടുപ്പ് തുടരുകയാണ്. അതിനിടെ രണ്ടാമത്തെ കൊലപാതകം നടന്ന ദിവസം ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ ലൈലയുടെ അടുത്ത ബന്ധു എത്തിയിരുന്നു. കൊലപാതക വിവരം പുറത്താകുമെന്ന ഭയത്തില്‍ ഇയാളെ അതിവേഗം മടക്കി അയച്ചുവെന്നും ഷാഫി പോലീസിനോട് പറഞ്ഞു. ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ വെച്ച്‌ അപരിചിതനായ വ്യക്തിയെ കണ്ടതായി ലൈലയുടെ ബന്ധു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...