സഹജീവി സ്നേഹം കടമയാണ് : ജില്ലാ പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : സഹജീവി സ്നേഹം ഓരോ മനുഷ്യരുടെയും കടമയാണന്നും പരസ്പര സഹകരണത്തിലൂടെ ആ കടമ നിറവേറ്റണമെന്നും ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി ഐപിഎസ്. കോവിഡ് മഹാമാരി കാലത്ത് വിശന്നിരിക്കുന്ന വയറുകൾക്ക് ഭക്ഷണമെത്തിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമെന്ന് അവർ പറഞ്ഞു. ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പുനർജ്ജനി സുരക്ഷാ കൂട്ടായ്മക്ക് സഹായമേകുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പോലീസ് മേധാവി.

കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനം ലോക്ഡൗൺ കാലത്ത് ബുദ്ധിമുട്ടിലാണെന്നറിഞ്ഞ് സ്നേഹപൂർവ്വം പദ്ധതിയിലുൾപ്പെടുത്തിയാണ് പോലീസ് സഹായമേകിയത്. ഇലവുംതിട്ട എസ്എച്ച്ഒ എം.രാജേഷ് അധ്യക്ഷത വഹിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി കെ എസ് സജു, എസ് ശ്രീജിത്ത്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, താജുദീൻ, പുനർജനി ഭാരവാഹികളായ ലേഖ, ലിതിൻ എബ്രഹാം, രാജീവ്കുമാർ എന്നിവർ നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...