ഒറ്റപ്പാലത്ത് വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒറ്റപ്പാലത്ത് വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം. വോട്ട് ചെയ്യാൻ ബൂത്തിലെത്തിയ പുത്തൻവീട്ടിൽ കുഞ്ഞിലക്ഷ്‌മി എന്ന വയോധികയ്ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ‘വീട്ടിലെ വോട്ട്’പദ്ധതിയിലൂടെ കുഞ്ഞിലക്ഷ്മിയുടെ വോട്ട് നേരത്തേ തന്നെ രേഖപ്പെടുത്തി എന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. എന്നാൽ തന്റെ അറിവോടെയല്ല വീട്ടിലെ വോട്ട് പട്ടികയിൽ ഉൾപ്പെട്ടതെന്നും അതിനായി അപേക്ഷ നൽകിയിരുന്നില്ലെന്നും കുഞ്ഞിലക്ഷ്മി പറഞ്ഞു. തന്റെ പേരിൽ മറ്റാരോ വോട്ട് ചെയ്‌തെന്നും വയോധിക ആരോപിച്ചു.

വരോട് 137ാം നമ്പർ ബൂത്തിലാണ് സംഭവം. രണ്ടര മണിക്കൂറോളം കുഞ്ഞിലക്ഷ്മി പോളിംഗ് ബൂത്തിൽ കാത്തുനിന്നെങ്കിലും വോട്ട് ചെയ്യാനാകാഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. വോട്ട് ചെയ്യാൻ കഴിയാത്തതിന്റെ കാരണം രേഖാമൂലം എഴുതി നൽകണമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. ഒടുവിൽ വീട്ടിലെ വോട്ട് പട്ടികയിൽ ഉൾപ്പെട്ടതിനാൽ ബൂത്തിൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം എഴുതി നൽകി. ഇതോടെ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...