എൽദോസ് കുന്നപ്പിള്ളിക്ക് തിരിച്ചടിയായി കോടതി വിധി ; പിടികൂടാന്‍ പോലീസും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുവതിയെ പീഡിപ്പിച്ച കേസിൽ എൽഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് തിരിച്ചടിയായി കോടതി വിധി കൂടി എത്തിയതോടെ അദ്ദേഹത്തെ പിടികൂടാൻ രംഗത്തിറങ്ങി പോലീസ്. കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റിയതോടെയാണ് എംഎൽഎയെ കണ്ടെത്താൻ പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. യുവതിയെ മർദ്ദിച്ച സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ എംഎൽഎയുടെ ഡ്രൈവർക്കും പിഎയ്ക്കും നോട്ടീസ് നൽകിയിരിക്കുകയാണ്.

ഇവർക്ക് കേസിൽ പങ്കുണ്ടെങ്കിൽ ഇവരെയും പ്രതിചേർക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇതിനിടെ എംഎൽഎ കോവളത്തെ ഹോട്ടലിൽ എത്തി അന്വേഷണ സംഘം ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിൻ്റെ നടപടി. മൊഴിയെടുക്കലിനു ശേഷം മഹസറും തയ്യാറാക്കി. സംഭവദിവസം യുവതിയും എംഎൽഎയും ഹോട്ടലിൽ എത്തിയതിൻ്റെ ദൃശ്യങ്ങൾ സിസി ടിവി കാമറകളിൽനിന്ന് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. അതേസമയം പെരുമ്പാവൂരിലെ പീഡനസ്ഥലത്ത് ഇന്ന് പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഇതിനിടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുവതി കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണ‌ർക്ക് പരാതി നൽകി. സൈബർ സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെയായിരുന്നു യുവതി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയത്. മാത്രമല്ല കോവളം സിഐയായിരുന്ന പ്രൈജുവിനെതിരെയും പരാതി നൽകിയിട്ടുണ്ട്. കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ച സി.ഐ ഒരു ഓൺലൈൻ മാധ്യമത്തിൽ തന്‍റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.

ഇതിനിടെ എംഎൽഎയ്ക്ക് എതിരെയും പരാതി എത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന എംഎൽഎ വാട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് കേസിലെ സാക്ഷിയായ യുവാവ് കൻ്റോൺമെൻ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ എല്‍ദോസ് കുന്നപ്പിള്ളി രംഗത്തെത്തിയിരുന്നു. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ടെന്നും ഇവര്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ പറഞ്ഞിരുന്നു. ഒരു സിഐക്കും എസ്‌ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരിയെന്നും എല്‍ദോസിനായി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...