മുത്തൂറ്റ് ഫിൻ കോർപ്പ് മെഴുവേലിയില്‍ നിര്‍മ്മിച്ചുനല്‍കിയ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കണം ; ഡിസിസി സെക്രട്ടറി വി.ആർ സോജി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുത്തൂറ്റ് ഫിൻ കോർപ്പ് മെഴുവേലി പഞ്ചായത്തിലേ ആറാം വാർഡിൽ നിർമ്മിച്ച് റവന്യു വകുപ്പിന് കൈമാറിയ 6 വീടുകളും നശിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദികള്‍ റവന്യു വകുപ്പാണെന്നും ഡിസിസി സെക്രട്ടറി വി.ആർ സോജി ആരോപിച്ചു. ഗുണഭോക്താക്കളെ കണ്ടെത്തി വീട് നൽകാൻ പഞ്ചായത്ത്‌ ഭരണസമിതിക്കും റവന്യു വകുപ്പിനും താല്‍പ്പര്യമില്ല.

സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വൈദ്യുതി കണക്ഷൻ എടുക്കേണ്ടത് പഞ്ചായത്ത്‌ ആണ്. എന്നാല്‍ ഇക്കാര്യത്തിലും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ഗുണഭോക്താക്കളുടെ പട്ടികയും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. പട്ടിക തയ്യാറാക്കുന്നതിലും അഴിമതി നടന്നതായി സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുമ്പോഴാണ് ഇവിടെ പണി പൂര്‍ത്തിയായ വീടുകള്‍ നോക്കുകുത്തിയായി സൂക്ഷിച്ചിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും സോജി പറഞ്ഞു.

ശ്രമിക്കാത്തതാണ് വീട് നശിച്ചു പോവാൻ കാരണമെന്ന് ഡിസിസി സെക്രട്ടറി വീ ആർ സോജി പറഞ്ഞു…. സ്ഥലം എം ൽ എ കൂടിയായ മന്ത്രി യുടെ ശ്രദ്ധയിൽ ഇത്‌ പെടുത്തിയിട്ടും ഒരു താത് പര്യവും കാട്ടിയില്ല… .. ഒരു നടപടിയും സ്വീക്കരിച്ചിട്ടില്ല… സോജി പറഞ്ഞു…

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...