മൈലപ്രായിലെ വയല്‍ നികത്തല്‍ ; കരഭൂമിയുടെ സര്‍വ്വേ നമ്പര്‍ കാണിച്ച് പെട്രോള്‍ പമ്പ് സ്ഥാപിച്ചത് തൊട്ടടുത്ത വയലില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കരഭൂമിയുടെ സര്‍വ്വേ നമ്പര്‍ കാണിച്ച് പെട്രോള്‍ പമ്പ് സ്ഥാപിച്ചത് തൊട്ടടുത്ത വയലില്‍ . മൈലപ്രാ പള്ളിപ്പടിയിലെ പെട്രോള്‍ പമ്പാണ് റവന്യു – പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ചമച്ച് അനധികൃതമായി നികത്തിയ വയലില്‍ സ്ഥാപിച്ചത്.  ഈ അഴിമതിക്ക് പലര്‍ക്കും ലക്ഷങ്ങള്‍ കോഴയായി ലഭിച്ചെന്നും സൂചന.

പെട്രോള്‍ പമ്പ് നിലവില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴത്തെ റീ സര്‍വ്വേ 565/1- 42 സെന്റ് നിലത്താണ്. ഈ സ്ഥലത്തിന്റെ പ്ലാനും തൊട്ടു ചേര്‍ന്ന് കിടക്കുന്ന റീസര്‍വ്വേ 565/4 – 93 സെന്റ്‌ കരഭൂമിയുടെ സര്‍വ്വേ നമ്പറുമാണ് പെട്രോള്‍ പമ്പിന്റെ അനുമതിക്കായി നല്‍കിയതെന്നാണ് വിവരം. കരഭൂമിയുടെ ഭാഗമാണ് ഈ നിലം എന്ന് രേഖകളില്‍ വരുത്തിത്തീര്‍ക്കുകയായിരുന്നു ഉടമകള്‍ ചെയ്തത്. ഇതിന് റവന്യൂ വകുപ്പിലെ ചിലരും പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരും വഴിവിട്ട് സഹായിച്ചു. ഇതിനു പിന്നില്‍ റവന്യൂ ഉദ്യോഗസ്ഥരില്‍ സ്വാധീനമുള്ള ഒരു പ്രമുഖ വ്യക്തിയുമുണ്ട്.

റീസര്‍വ്വേ 565/4 – 93 സെന്റ്‌ കരഭൂമിയില്‍ രണ്ട് കെട്ടിടങ്ങളാണ് സ്ഥിതി ചെയ്യുന്നത്. പള്ളിപ്പടി – പത്തനംതിട്ട റോഡിന് അഭിമുഖമായി പണി തീര്‍ത്തിട്ടുള്ള കെട്ടിടത്തില്‍ എ.വി.ജിയുടെ മാരുതി വര്‍ക്ക്ഷോപ്പും പുനലൂര്‍ – മൂവാറ്റുപുഴ റോഡിന് അഭിമുഖമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ കടമുറികളുമാണ് ഉള്ളത്. നിര്‍മ്മാണവേളയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനാല്‍ പുനലൂര്‍ – മൂവാറ്റുപുഴ റോഡിന് അഭിമുഖമായി നിര്‍മ്മിച്ച കെട്ടിടത്തിന് മൈലപ്രാ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു സ്ഥലം ഉടമകള്‍.

പെട്രോള്‍ പമ്പിന്റെ പിന്നിലും വശങ്ങളിലുമായി കിടക്കുന്ന 565/2 ല്‍ 1 ഏക്കര്‍ 85 സെന്റ്‌ സ്ഥലവും നിലമായിരുന്നു. ഈ വയലും അനുമതിയില്ലാതെ മണ്ണിട്ട് നികത്തിയതാണ്.  മാവേലിക്കര താലൂക്കില്‍ പാലമേല്‍ വില്ലേജില്‍ കുടശ്ശനാട് മുറിയില്‍ കീപ്പള്ളില്‍ വീട്ടില്‍ ജോണ്‍ മാത്യുവിന്റെ പേരിലാണ് ഈ നിലം. പല പ്രാവശ്യം മൈലപ്രാ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നുവെങ്കിലും ഈ വയല്‍ പൂര്‍ണ്ണമായും നികത്തി. ഇവിടെ പെട്രോള്‍ പമ്പിനു പിന്നിലായി ബഹുനില കെട്ടിടവും പണിതിട്ടുണ്ട്. ആകെ 2 ഏക്കര്‍ 27 സെന്റ്‌ സ്ഥലമാണ് പമ്പുടമ അനുമതിയില്ലാതെ നികത്തിയത്.

എന്നാല്‍ മൈലപ്രാ പഞ്ചായത്ത് സെക്രട്ടറി 2022 സെപ്റ്റംബര്‍ 6 നു നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നത്, കെട്ടിടനിര്‍മ്മാണ ചട്ടം എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നിലവില്‍ വരുന്നതിനു മുമ്പ് പെട്രോള്‍ പമ്പിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കെട്ടിട നമ്പര്‍ നല്‍കിയതാണ് എന്നാണ്. ഈ കെട്ടിടത്തിന് നിര്‍മ്മാണ അനുമതി നല്‍കിയത് സംബന്ധിച്ച ഫയല്‍ മൈലപ്രാ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമല്ലെന്നും പറയുന്നു. പെട്രോള്‍ പമ്പിന്റെ പിറകിലായി സ്ഥിതിചെയ്യുന്ന കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം ക്രമവല്‍ക്കരിച്ച് നല്‍കിയതാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്.

ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്. പഞ്ചായത്തില്‍ ഉണ്ടായിരുന്ന രേഖകള്‍ ആരൊക്കെയോ ചേര്‍ന്ന് നശിപ്പിക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പെട്രോള്‍ പമ്പിന്റെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിന്റെ ഒരു രേഖകളും പഞ്ചായത്തില്‍ ഇല്ലെന്ന് സെക്രട്ടറി തുറന്നു സമ്മതിക്കുകയാണ്. തന്നെയുമല്ല പെട്രോള്‍ പമ്പിന്റെ പിന്നിലുള്ള കെട്ടിടം അനുമതി ഇല്ലാതെയാണ് പണിതത്. കെട്ടിടത്തിന്റെ അനധികൃത  നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞ് ക്രമവല്‍ക്കരിച്ച് നല്‍കിയതാണെന്നും പഞ്ചായത്ത് സെക്രട്ടറി സമ്മതിക്കുന്നുണ്ട്.

ഇതിനിടയില്‍ മൈലപ്രാ പള്ളിപ്പടിയില്‍ പെട്രോള്‍ പമ്പ് ഉടമ അനധികൃതമായി നികത്തിയ സ്ഥലം വില്‍ക്കുവാനും രഹസ്യനീക്കം. പമ്പിന്റെ ഒരുവശത്ത് മതില്‍ കെട്ടിത്തിരിച്ച ഭാഗമാണ് ഇത്. ഇവിടെ നിലവില്‍ വാഹന പാര്‍ക്കിംഗ് ആണ്. കോടികള്‍ വിലമതിക്കുന്നതാണ് ഈ സ്ഥലം. ഭാവിയില്‍ നിയമ നടപടി ഉണ്ടാകുമെന്നും പാടം നികത്താന്‍ ഉപയോഗിച്ച ലോഡ് കണക്കിന് മണ്ണ് നീക്കേണ്ടിവരുമെന്നും മനസ്സിലാക്കിയാണ് രഹസ്യമായി ഈ സ്ഥലം വില്‍ക്കുവാന്‍ ശ്രമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...