വളര്‍ത്തുനായകളുടെ ആക്രമണം : ഒരു കുടുംബത്തിന് ഇനി ഒരു നായ മാത്രം ; ഗാസിയാബാദില്‍ കടുത്ത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ് :  വളര്‍ത്തുനായകളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ഗാസിയാബാദില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ ഒരു കുടുംബത്തിന് ഒരു നായയെ മാത്രമേ വളര്‍ത്താന്‍ സാധിക്കൂ. റോട്‌വീലര്‍, പിറ്റ്ബുള്‍, ഡോഗോ അര്‍ജെന്റീനോ എന്നീ ഇനത്തിലുള്ള നായകളെ പ്രദേശവാസികള്‍ക്ക് വളര്‍ത്താന്‍ അനുമതിയുണ്ടാകില്ലെന്നും ഗാസിയാബാദ് നഗരസഭ അറിയിച്ചു. ഇവയുടെ ആക്രമണ സ്വഭാവം കണക്കിലെടുത്താണ് നടപടി.

നായകളെ വളര്‍ത്താനുള്ള ലൈസന്‍സും കര്‍ശനമാക്കിയിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ ഇവ വിതരണം ചെയ്ത് തുടങ്ങും. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ വളര്‍ത്തുനായകളെയും കൊണ്ട് പുറത്തേയ്ക്ക് പോകുമ്പോള്‍ സര്‍വീസ് ലിഫ്റ്റ് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പൊതുവിടങ്ങളിലേയ്ക്ക് നായകളെ കൊണ്ടുവരുമ്പോള്‍ ഉടമസ്ഥര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും വേണം.

നിലവില്‍ റോട്‌വീലര്‍, പിറ്റ്ബുള്‍, ഡോഗോ അര്‍ജെന്റീനോ എന്നീ ഇനങ്ങള്‍ ഉള്ളവര്‍ അവയെ രണ്ടുമാസത്തിനുള്ളില്‍ വന്ധ്യകരണത്തിന് വിധേയമാക്കണമെന്ന് മേയര്‍ ആശ ശര്‍മ പറഞ്ഞു. ഈ ഇനത്തിലുള്ള നായകള്‍ ആറ് മാസം പ്രായം തികയാത്തവയാണെങ്കില്‍ വളര്‍ച്ചയെത്തുന്നതോടെ വന്ധ്യംകരണം നടത്തുമെന്ന് ഉടമസ്ഥന്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. പത്തിലധികം കുട്ടികള്‍ക്കാണ് ഈയടുത്ത് കടിയേറ്റത്. റോട്‌വീലര്‍ ആക്രമിച്ച ഖുഷ് ത്യാഗി എന്ന കുട്ടിയ്ക്ക് മുഖത്ത് 150 തുന്നലുകളാണ് വേണ്ടിവന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...