ന്യൂഡല്‍ഹി: കണിച്ചുക്കുളങ്ങര കൊലപാതക കേസിലെ ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ്മാരായ കെഎം ജോസഫ്, ഹൃഷികേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 2006 മുതല്‍ ജയിലില്‍ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷയ്‌ക്കെതിരെ ഉണ്ണിയുള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉണ്ണിയുടെ ആവശ്യം. എന്നാല്‍ ഈ കേസിലെ സാഹചര്യം വ്യത്യാസമാണെന്നും ജാമ്യം അനുവദിച്ചാല്‍ അത് നിയമവ്യവസ്ഥയെ അപഹസിക്കലാകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.





























