കാണാതായ വയോധികനെ യൂണിയന്‍ ബാങ്കിലെ ലോക്കര്‍ മുറിയില്‍ നിന്നും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : 85 കാരനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിക്കൊടുവില്‍ ഒരു രാത്രിക്ക് ശേഷം സ്ഥലത്തെ യൂണിയന്‍ ബാങ്കിലെ ലോക്കര്‍ മുറിയില്‍ നിന്നും കണ്ടെത്തി. ജൂബിലി ഹില്‍സ് റോഡില്‍ താമസിക്കുന്ന 85 വയസ്സുകാരനായ വി.കൃഷ്ണ റെഡ്ഡി തിങ്കളാഴ്ച വൈകിട്ട് 4.30 യോടെയാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ തിരിച്ചെടുക്കുന്നതിനായി ബഞ്ചാര ഹില്‍സിലെ ബാങ്കിലെത്തിയത്. പരിശോധനക്ക് ശേഷം അദ്ദേഹത്തെ ലോക്കര്‍ മുറിയിലേക്കയച്ചു. ബാങ്ക് അടക്കാനുള്ള സമയമായ വിവരം റെഡ്ഢിയെ ജീവനക്കാര്‍ അറിയിച്ചിരുന്നില്ല. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ ലോക്കര്‍ മുറിയിലുള്ള റെഡ്ഡിയെ ശ്രദ്ധിക്കാതെ അബദ്ധത്തില്‍ ബാങ്ക് അടക്കുകയായിരുന്നു.

ബാങ്ക് ജീവനക്കാരുടെ അനാസ്ഥമൂലം ഒരു രാത്രി മുഴുവന്‍ ബാങ്കിലെ ലോക്കര്‍ മുറിയില്‍ കുടുങ്ങി കിടന്ന റെഡ്ഡിയെ പിറ്റേ ദിവസം രാവിലെയാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ന് ജീവനക്കാരന്‍ ലോക്കര്‍ മുറി തുറന്നപ്പോഴാണ് ഇദ്ദേഹം മുറിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു എന്ന് മനസ്സിലായത്. സമയം ഏറെ വൈകിയിട്ടും റെഡ്ഡി തിരിച്ചെത്താത്തതില്‍ പരിഭ്രാന്തരായ ബന്ധുക്കള്‍ ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പ്രമേഹമുള്‍പ്പടെ മറ്റ് പല അസുഖങ്ങളും ഉള്ളതിനാല്‍ അവശനിലയിലായിരുന്ന റെഡ്ഡിയെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...