സിപിഎം നേതാവിന്റെ അറസ്റ്റിന് പിന്നാലെ , ഉന്നത പോലീസുദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്‌

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാറിലെ സിപിഎം നേതാവ് മുഹമ്മദ് റാഫിയുടെ അറസ്റ്റിനു പിന്നാലെ, അനധികൃത സ്വത്തു സമ്പാദന കേസില്‍ ക്രൈംബ്രാഞ്ച് കോഴിക്കോട് ഡി.വൈ.എസ്.പി എം.ഹംസ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെക്കൂടി സ്പെഷല്‍ വിജിലന്‍സ് സെല്‍ കേസെടുത്തു. എം.ഹംസ, ഭാര്യ, ബന്ധു റഷീദ് എന്നിവര്‍ക്കെതിരെയാണു കേസെടുത്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്.  2019 ഓഗസ്റ്റ് 14നാണു ഹംസയ്ക്കെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനും അഴിമതിക്കും വിജിലന്‍സ് കേസെടുത്തത്.  നേരത്തെ, ഹംസയുടെ ചെര്‍പ്പുളശ്ശേരിയിലെ വീട് വിജിലന്‍സ് റെയ്ഡ് ചെയ്ത് ഒട്ടേറെ മുദ്രപ്പത്രങ്ങളും ആധാരങ്ങളും വസ്തു ഇടപാടു നടത്തിയ രേഖകളും കണ്ടെടുത്തിരുന്നു. പരിശോധനയ്ക്കിടെ, ഹംസ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

ഭൂമി തിരിമറിക്കു വ്യാജരേഖയുണ്ടാക്കിയതും ഇടപാടുകള്‍ നടത്തിയതും സിപിഎം നേതാവ് മുഹമ്മദ് റാഫിയും റഷീദും ചേര്‍ന്നാണെന്നു വിജിലന്‍സ് പറയുന്നു. ഇതിനായി, മുദ്രപ്പത്രങ്ങള്‍ ഇവര്‍ വ്യാജമായി ഉണ്ടാക്കി. മരിച്ചയാളുടെ പേരില്‍ വരെ മുദ്രപ്പത്രങ്ങള്‍ വാങ്ങിക്കൂട്ടിയാണു തട്ടിപ്പു നടത്തിയത്. വ്യാജ സീലുകള്‍ ഉണ്ടാക്കി നല്‍കിയത് പുതുശ്ശേരി സ്വദേശിയായ സാബുവാണെന്ന് ഇന്നലെ അറസ്റ്റിലായ, മുഹമ്മദ് റാഫി വിജിലന്‍സിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മുന്‍ അംഗവുമായ മുഹമ്മദ് റാഫിയെ കഴിഞ്ഞ ദിവസമാണു കൊച്ചിയില്‍ നിന്നുള്ള സ്പെഷല്‍ വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഡി.വൈ.എസ്.പി ഉള്‍പ്പെടെ മൂവരും ഒളിവില്‍ പോയെന്നാണു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...

തമിഴ് നാട്ടിൽ സിജെപി, ഇടത് പാര്‍ട്ടി പ്രതിഷേധങ്ങളിൽ വിദ്യാര്‍ഥികള്‍ പങ്കെടുക്കരുതെന്ന സര്‍ക്കുലറുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഇടത് പാർട്ടികളും തമിഴ്‌നാട് കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി)...

വഖഫ് ബോർഡിലെ അമുസ്ലിം നിയമനം സുപ്രിംകോടതി വിധിക്ക് ശേഷം ; സങ്കീർണത സൃഷ്ടിക്കാനില്ലെന്ന് സർക്കാർ

0
കൊച്ചി: വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷമെന്ന്...