തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍നിന്നും യുവാവിനെ കഞ്ചാവുമായി ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എട്ടു കിലോ കഞ്ചാവുമായി എത്തിയ യുവാവിനെ ഷാഡോ പോലീസ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍നിന്നും അറസ്റ്റ് ചെയ്തു. പത്തനംതിട്ട വലഞ്ചുഴി മുരിപ്പേല്‍ പുത്തന്‍ വീട്ടില്‍ സഫദ് മോന്‍ (27) ആണ് ബുധനാഴ്ച പുലര്‍ച്ചെ പിടിയിലായത്. പുലര്‍ച്ചെ 4.30ന് എത്തിയ ചെന്നൈ മെയിലിലെ യാത്രക്കാരനായിരുന്നു സഫദ്. ട്രെയിനിറങ്ങി പുറത്തേക്ക് വന്ന സഫദിനെ വാഹന പാര്‍ക്കിങ് ഏരിയയില്‍ വെച്ച്‌ ഷാഡോ സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. രണ്ട് പായ്ക്കറ്റുകളിലായി ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് പ്രതിയില്‍നിന്നും കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി.

ആര്‍.ഡി.ഒ കെ.ചന്ദ്രശേഖരന്‍ പിള്ളയുടെ സാന്നിധ്യത്തില്‍ മേല്‍നടപടി പൂര്‍ത്തിയാക്കിയശേഷം പ്രതിയെ കഞ്ചാവടക്കം തിരുവല്ല പോലീസിന് കൈമാറി. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇതര സംസ്ഥാനങ്ങളില്‍നിന്നും കഞ്ചാവ് എത്തിച്ചിരുന്ന സഫദ് ആദ്യമായാണ് പിടിയിലാകുന്നത്. ഷാഡോ പോലീസ് എസ്.ഐ വില്‍സണ്‍, എ.എസ്.ഐ അജികുമാര്‍, സി.പി.ഒ മാരായ സുജിത്ത്, മിഥുന്‍ ജോസ്, അഖില്‍, ശ്രീരാജ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...

കനത്ത മഴയില്‍ ഉത്തര്‍പ്രദേശിൽ പ്രളയം; 173 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

0
ലഖ്‌നൗ: ഉത്തർപ്രദേശില 173 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. കനത്ത മഴയില്‍ പല ജില്ലകളിലും...