വയോധിക കിണറ്റില്‍ വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

അങ്കമാലി: മുറ്റം വൃത്തിയാക്കുന്നതിനിടെ തല കറങ്ങിയ വയോധിക കിണറ്റില്‍ വീണു മരിച്ചു. മൂക്കന്നൂര്‍ മഞ്ഞിക്കാട് പാറയില്‍ വീട്ടില്‍ പരേതനായ വാസുവിന്‍റെ ഭാര്യ ദേവകിയാണ് (84) വീട്ടുമുറ്റത്തെ കിണറില്‍ വീണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ന് പതിവുപോലെ മുറ്റം ശുചീകരിക്കുന്നതിനിടെയാണ് സംഭവം. കിണറിന്റെ ചുറ്റുമതിലിന് ഉയരം കുറവായതിനാല്‍ കിണറിലേക്ക് വീഴുകയായിരുന്നു. അങ്കമാലി അഗ്നിരക്ഷ സേനയെത്തി കരക്കെടുത്ത് മൂക്കന്നൂര്‍ എം.എ.ജി.ജെ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശോധനയില്‍ കോവിഡ് രോഗം കണ്ടെത്തി. എന്നാല്‍ നേരത്തെ കോവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മക്കള്‍: പി.വി. പപ്പന്‍ (റിട്ട. പൊലീസ് ഓഫീസര്‍), പ്രകാശന്‍, പി.വി. മോഹനന്‍ (സി.പി.എം. അങ്കമാലി ഏരിയ കമ്മിറ്റിയംഗം) ഷാജി, ഗീത, ഷൈനി. മരുമക്കള്‍: സുധ, ലീല, മിനി (കാഞ്ഞൂര്‍ കിഴക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ), സുനിത, ലാലു, പരേതനായ മോഹനന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ

0
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍...

ഇവിഎം ഹാക്കിംഗ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പോര, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം ; കേന്ദ്രത്തിന് പരാതി...

0
കാസർകോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ...

ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

0
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് അച്ഛനും...