തെരഞ്ഞെടുപ്പ് പ്രചാരണം; കർണാടകയിൽ നാല് കിലോമീറ്റർ മെഗാ റോഡ് ഷോ നടത്താൻ മോദി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിൽ എത്തും. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ വൻ പരിപാടികളാണ് സംസ്ഥാനത്ത് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടുദിവസത്തിനിടെ മൂന്ന് പൊതുയോഗങ്ങൾ മോദിയുടെ നേതൃത്വത്തിൽ നടക്കും. ഒപ്പം മൈസൂരുവില്‍ കൂറ്റന്‍ റോഡ് ഷോയും അരങ്ങേറും.ഈ വർഷം മോദിയുടെ ഒൻപതാമത്തെ കർണാടക സന്ദർശനമാണിത്. ഫെബ്രുവരിയിലായിരുന്നു അവസാനമായി അദ്ദേഹം സംസ്ഥാനത്ത് എത്തിയത്. ഇന്ന് രാവിലെ 8:20 ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മോദി പുറപ്പെട്ടത്. 10:20 ന് അദ്ദേഹം കർണാടകയിലെ ബിദാർ വിമാനത്താവളത്തിൽ എത്തിച്ചേരും. ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ ബിദാർ ജില്ലയിലെ ഹുമ്നാബാദിലേക്ക് പോകുന്ന മോദി പതിനൊന്ന് മണിയോടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും

യോഗത്തിന് ശേഷം വിജയപുരയിലേക്ക് പോകുന്ന അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിക്ക് മറ്റൊരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന് ബെലഗാവി ജില്ലയിലെ കുടച്ചിയിലേക്ക്. ഉച്ചയ്ക്ക് 2:45 ന് നടക്കുന്ന മറ്റൊരു യോഗത്തിലും മോദി പങ്കെടുക്കും. ശേഷം വൈകിട്ടോടെ ബെംഗളൂരുവിലേക്ക് തിരിക്കും. ബെംഗളൂരു നോർത്തിലാണ് മെഗാ റോഡ് ഷോ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ഞായറാഴ്ച രാവിലെ രാജ്ഭവനിൽ നിന്ന് പുറപ്പെട്ട് ജില്ലാ ആസ്ഥാനമായ കോലാറിലും രാമനഗര ജില്ലയിലെ ചന്നപട്ടണയിലും ഹാസൻ ജില്ലയിലെ ബേലൂരിലും പൊതുയോഗങ്ങൾ നടത്തും.

ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രധാനമന്ത്രി ഞായറാഴ്ച മൈസൂരുവിൽ റോഡ് ഷോയും നടത്തും. ഞായറാഴ്ച വൈകിട്ട് 5.30-ന് ഗണ്‍ ഹൗസ് സര്‍ക്കിളില്‍നിന്ന് ബന്നിമണ്ഡപിലെ എല്‍.ഐ.സി. സര്‍ക്കിളിലേക്കാണ് 4.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്ഷോ നടത്തുക. മൈസൂരുവിൽ മോദിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണമാണിത്. ഒരുമണിക്കൂറിലധികം റോഡ് ഷോ നീണ്ടുനിൽക്കും. ദസറ ജംബൂസവാരിയുടെ മാതൃകയിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് റോഡ് ഷോയ്ക്കായി ഒരുക്കിയിരിക്കുന്നത്. റോഡ്ഷോ സമയത്ത് ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...

ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട്...

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...