ആ​ര്യ​ങ്കാ​വി​ൽ അ​മ്പ​നാ​ട് തേയിലതോട്ടത്തിലെ കുളത്തിൽ നീന്തിത്തുടിച്ച് ഒറ്റയാൻ ; ഭീതിയോടെ തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വി​ൽ അ​മ്പ​നാ​ട് എ​സ്റ്റേ​റ്റി​ലെ കു​ള​ത്തി​ൽ പ​തി​വാ​യി നീ​രാ​ടാ​നെ​ത്തു​ന്ന ഒ​റ്റ​യാ​ൻ തൊ​ഴി​ലാ​ളി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ വ​ന​ത്തി​ൽ നീ​രു​റ​വ​ക​ൾ വ​റ്റി​യ​തി​നാ​ൽ ആ​ന​യ​ട​ക്കം വ​ന്യ​ജീ​വി​ക​ൾ ദാ​ഹ​മ​ക​റ്റാ​നും ശ​രീ​രം ത​ണു​പ്പി​ക്കാ​നും പ​ര​ക്കം പാ​യു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ്, എ​സ്റ്റേ​റ്റി​നു​ള്ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി അ​ധി​കൃ​ത​ർ നി​ർ​മി​ച്ച കു​ളം ഒ​റ്റ​യാ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഒ​രു ഭ​യാ​ശ​ങ്ക​യു​മി​ല്ലാ​തെ ജ​ന സാ​ന്നി​ധ്യ​മു​ള്ള കു​ള​ത്തി​ലെ​ത്തി ദാ​ഹ​മ​ക​റ്റി, മ​ണി​ക്കൂ​റു​ക​ൾ വെ​ള്ള​ത്തി​ൽ കി​ട​ന്ന് ദേ​ഹം ത​ണു​പ്പി​ച്ച ശേ​ഷം കാ​ടു​ക​യ​റും.

ഈ ​ഭാ​ഗ​ത്ത് തേ​യി​ല നു​ള്ളാ​നെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ആ​ന​യു​ടെ സാ​ന്നി​ധ്യം കാ​ര​ണം മ​റു​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ജോ​ലി​ക്കെ​ത്തു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ൽ കു​ള​ത്തി​ന് സ​മീ​പം തൊ​ഴി​ലാ​ളി​ക​ളെ​ത്തി ആ​ന​യോ​ട് മാ​റി​പ്പോ​കാ​ൻ പ​റ​യു​മ്പോ​ൾ കാ​ടു​ക​യ​റു​ന്ന​താ​യും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.അ​മ്പ​നാ​ട് എ​സ്റ്റേ​റ്റി​ലെ ചേ​ന​ഗി​രി ഭാ​ഗ​ത്ത് അ​ടു​ത്തി​ടെ ഒ​രു തൊ​ഴി​ലാ​ളി​യെ ആ​ന ആ​ക്ര​മി​ച്ചി​രു​ന്നു. ശേ​ഷം ഭീ​തി​യോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ല​രും ജോ​ലി​ക്ക് പോ​കു​ന്ന​ത്. കു​ള​ത്തി​ലെ​ത്തു​ന്ന ആ​ന​യെ അ​ക​റ്റാ​ൻ എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യയിനങ്ങളെ അടുത്തറിയാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

0
കൊച്ചി : ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.ടി.ഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍...

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...

കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ വാങ്ങി നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയ ആൾ...

0
കീഴ്‌വായ്‌പ്പൂർ : കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ...