തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് പിന്‍വലിക്കും ; നാളെ മുതല്‍ സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ മാര്‍ച്ച് 16 മുതല്‍ ഏര്‍പ്പെടുത്തിയ മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിന്‍വലിക്കും. നാളെ മുതല്‍ സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകും. യോഗങ്ങളും ചേരാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഉടന്‍ മടക്കി കൊണ്ടു വന്നേക്കും. പോലീസ് സേനയിലാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥലംമാറ്റിയത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ഉത്തരവ് ഈ ആഴ്ച തന്നെ ഇറക്കിയേക്കുമെന്നാണ് സൂചന. പോലീസില്‍ നിരവധി പേര്‍ വിരമിച്ച സാഹചര്യത്തില്‍ കാര്യമായ അഴിച്ചുപണിക്കും സാധ്യതയുണ്ട്. നിയമസഭ സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുന്നതിന് മുമ്പ് സ്ഥലംമാറ്റ ഉത്തരവും അഴിച്ചുപണിയും ഉണ്ടായേക്കും. ഒട്ടേറെ പദ്ധതികള്‍ക്കായി ടെന്‍ഡര്‍ വിളിക്കുന്നത് അടക്കമുള്ള നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ തള്ളി

0
കൊച്ചി: നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ...

ഡോ. എം പി പരമേശ്വരന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി...

താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എം എല്‍ അശ്വിനി

0
കാസര്‍ഗോഡ്: താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ബിജെപി കാസര്‍ഗോഡ്...

കാവേരി തർക്കം ; കർണാടകത്തിന് വീണ്ടും തിരിച്ചടി

0
ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി....