എസ്.ഐ.ആറിലെ സങ്കീർണതകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിസംഗത പുലർത്തുന്നു ; മാത്യു കുഴൽനാടൻ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ ദിവസങ്ങൾ കഴിയുംതോറും സങ്കീർണ്ണതകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പരിഹരിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നിസംഗത പുലർത്തുകയാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ഐ.ആർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോർഡിനേറ്റർമാർ, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എന്നിവരുടെ യോഗം പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർമാരെ നേരിൽ കണ്ട് മിസ്മാച്ചിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ബി.എൽ.ഒമാരിൽ ഭൂരിപക്ഷവും അതിന് തയ്യാറാകത്തതു മൂലം ഹിയറിംഗിനായി ഓഫീസുകൾ കയറി ഇറങ്ങേണ്ട ബുദ്ധിമുട്ടേറിയ സാഹചര്യമാണ് നിലനില്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടായിരത്തി ഇരുപത്തി നാലിലെ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ളവരും അതിന് ശേഷം പട്ടികയിൽ ഉൾപ്പെടുവാൻ യോഗ്യരായവരുമായ എല്ലാവരേയും പട്ടികയിൽ ഉൾപ്പെടുത്തുവാൻ സുതാര്യമായ നടപടികൾ വേണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിലുള്ള ബി.എൽ.എ മാരും ബൂത്ത് പ്രസിഡന്റുമാർ അടക്കമുള്ള ഭാരവാഹികളും നേതാക്കളും എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.മോഹൻരാജ്, കെ.പി.ശ്രീകുമാർ, എബി കുറിയാക്കോസ്, സെക്രട്ടറി സെക്രട്ടറി റിങ്കു ചെറിയാൻ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, ഏഴംകുളം അജു, കാട്ടൂർ അബ്ദുൾ സലാം, ഏഴംകുളം അജു, ജി.രഘുനാഥ്, എസ്.വി പ്രസന്നകുമാർ, ശ്യാം കുരുവിള, കോശി.പി. സഖറിയ, ഡി.എൻ. തൃതീപ്, എലിസബത്ത് അബു, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....