തെരഞ്ഞെടുപ്പ് പരാജയം : അടിത്തട്ടിൽ തിരുത്തലിനൊരുങ്ങി സി.പി.എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഴത്തിലുള്ള പരിശോധനയ്ക്കും തിരുത്തൽ നടപടികൾക്കും സി.പി.എമ്മിൽ തുടക്കം. പരാജയത്തിന്റെ കാരണങ്ങൾ പഠിക്കുന്നതിനായി ബ്രാഞ്ച് കമ്മിറ്റികൾ മുതൽ സംസ്ഥാന കമ്മിറ്റി വരെ നീളുന്ന വിപുലമായ യോഗങ്ങൾ ഉടൻ ആരംഭിക്കും. പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് തന്നെ ചർച്ചകൾ തുടങ്ങാനാണ് നേതൃത്വത്തിന്റെ തീരുമാനം. ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റികളിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും സംസ്ഥാന നേതൃത്വം അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. പാർട്ടി പ്രവർത്തകർക്ക് തങ്ങളുടെ വിമർശനങ്ങൾ തുറന്നടിക്കാനുള്ള അവസരം നൽകുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കിയിട്ടുണ്ട്.

കാലങ്ങളായി പാർട്ടിയിൽ ഇത്തരം തുറന്നുപറച്ചിലുകൾക്ക് അവസരം ലഭിക്കാത്തതാണ് നിലവിലെ വലിയ പ്രതിസന്ധികൾക്ക് കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്. പാർട്ടിയുടെ ഉറച്ച കോട്ടകളായ പയ്യന്നൂർ, തളിപ്പറമ്പ്, തൃക്കരിപ്പൂർ തുടങ്ങിയ മണ്ഡലങ്ങളിലുണ്ടായ തോൽവി നേതൃത്വത്തെ ഗൗരവകരമായ ആലോചനകളിലേക്ക് നയിച്ചിരിക്കുകയാണ്. ഈ മണ്ഡലങ്ങളിലെ തോൽവി കേവലം ഭരണവിരുദ്ധ വികാരമല്ലെന്നും ജനങ്ങൾക്ക് മേൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള സംഘടനാപരമായ പാളിച്ചയാണെന്നും പാർട്ടി വിലയിരുത്തുന്നു. പാർട്ടിയുടെ പാരമ്പര്യത്തിന് വിരുദ്ധമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നാട്ടിൽ പോലും അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകളും പ്രതിഷേധങ്ങളും പ്രത്യക്ഷപ്പെട്ടത് ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...