തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകള്‍ ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം സമര്‍പ്പിക്കണo

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകള്‍ ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച്‌ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയെ സംബന്ധിച്ച്‌ ജില്ലാ കളക്ടറുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍. കണക്കുകള്‍ രേഖപ്പെടുത്തുന്നതിനുള്ള നിശ്ചിത ഫാറം അതാത് വരണാധികാരിയില്‍ നിന്ന് ലഭിക്കുന്നതായിരിക്കും.

സ്ഥാനാര്‍ത്ഥിയുടെ നിക്ഷേപത്തുകയും ചെലവിനമായി തന്നെ കണക്കാക്കണം. തപാല്‍, റെയില്‍വേ യാത്ര മുതലായ ചെലവുകള്‍ ഒഴികെ മറ്റെല്ലാ ചെലവുകള്‍ക്കും ക്രമമായി നമ്പരിട്ട വൗച്ചറുകള്‍ വേണം. ഓരോ വൗച്ചറിലും സ്ഥാനാര്‍ത്ഥിയോ അദ്ദേഹത്തിന്റെ ഏജന്റോ ഒപ്പ് വച്ചിരിക്കണം. കൂടാതെ സമര്‍പ്പിക്കുന്ന കണക്കുകള്‍ സ്ഥാനാര്‍ത്ഥിയുടെ ഏജന്റ് സൂക്ഷിച്ചിട്ടുള്ള കണക്കുകളുടെ ശരി പകര്‍പ്പാണെന്ന് സ്ഥാനാര്‍ത്ഥി തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യണം.

കണക്കുകള്‍ സമര്‍പ്പിച്ചതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് സ്ഥാനാര്‍ഥി രസീത് വാങ്ങി സൂക്ഷിക്കണം.നിയമവിരുദ്ധമായ ചെലവുകള്‍ സംബന്ധിച്ച പരാതികള്‍ കമ്മീഷനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ചെലവ് നിരീക്ഷകന് കൈമാറുകയും അന്വേഷിക്കുകയും ചെയ്യുന്നതായിരിക്കും. വീഴ്ച്ചവരുത്തിയാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്ന തീയതി മുതല്‍ അഞ്ചുവര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അംഗമായിരിക്കുന്നതിനും അയോഗ്യത കല്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിക്കുകയുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...