തെരഞ്ഞെടുപ്പ് പരാജയം ; അയോധ്യയെ കത്തിച്ച് ബി.ജെ.പി പ്രവർത്തകന്റെ രോഷപ്രകടനം, ചിരിയടക്കാൻ പറ്റാതെ ജനങ്ങൾ…

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ യു.പിയിൽ ബി.ജെ.പി പ്രവർത്തകൻ രോഷമടക്കിയത് അയോധ്യ രൂപം കത്തിച്ച്. ബി.ജെ.പിയുടെ ഷാൾ അണിഞ്ഞുകൊണ്ടാണു പ്രവർത്തകൻ അയോധ്യ എന്ന് എഴുതിയ രൂപം കത്തിക്കുന്നത്. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ ബി.ജെ.പി തോറ്റിരുന്നു. രാമക്ഷേത്രം പ്രധാന ആയുധമാക്കിയിട്ടും സംസ്ഥാനത്തും പാർട്ടി വൻ തിരിച്ചടിയാണു നേരിട്ടത്. അഭിഭാഷകനായ മനീഷ് കുമാർ എന്നയാളാണ് ബി.ജെ.പി പ്രവർത്തകന്റെ രോഷപ്രകടനത്തിന്റെ വിഡിയോ എക്‌സിൽ പങ്കുവച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ബാനറും പിടിച്ച്, ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയുടെ പേരെഴുതിയാണ് തീകൊളുത്തിയിരിക്കുന്നത്.

പരാജയത്തിന്റെ വേദന അത്രയും ആഴത്തിലുള്ളതാണ്. ഇയാളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും യു.പി, അയോധ്യ പോലീസിനെ ടാഗ് ചെയ്ത് മനീഷ് പോസ്റ്റിൽ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ അയോധ്യ പൊലീസ് പ്രതികരിച്ചിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതായി ഇതേ വിഡിയോയ്ക്കു താഴെ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആവശ്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സൈബര്‍ പൊലീസ് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...