നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയം ചര്‍ച്ച ചെയ്യാന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയം ചര്‍ച്ച ചെയ്യാന്‍ സമ്പൂര്‍ണ യു.ഡി.എഫ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള കെ.പി.സി.സി അന്വേഷണ സമിതി റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. കെ.പി.സി.സി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള സമ്പൂര്‍ണ യു.ഡി.എഫ് യോഗമാണ് തിരുവനന്തപുരത്ത് ചേരുന്നത്.

പലയിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തോല്‍വിയ്ക്ക് കാരണമായതെന്ന് കെ.പി.സി.സി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു..കെ.പി.സി.സി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അതൃപ്തരാണ്. ഇക്കാര്യം ജോസഫ് വിഭാഗം യോഗത്തില്‍ വ്യക്തമാക്കും.

ചവറയിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ആര്‍.എസ്.പി പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് മലബാറില്‍ ഗുണം ചെയ്തില്ലെന്ന വിലയിരുത്തലും യോഗം ചര്‍ച്ച ചെയ്യും. യു.ഡി.എഫിന്റെ തോല്‍വിയ്ക്ക് കാരണമായ നേതാക്കള്‍ക്ക് എതിരെയുള്ള നടപടി യോഗത്തില്‍ സ്വീകരിക്കുമെന്നാണ് സൂചന. ഡി.സി.സി പുനസംഘടനയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ഉണ്ടായ രാജി വയ്ക്കലില്‍ കെ.പി.സി.സി നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉയരാനും സാധ്യതയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുടങ്ങിയ യൂസർഫീ ചോദിച്ചു ; ഹരിതകർമ സേനാംഗങ്ങളെ മർദ്ദിച്ച് യുവാവ്

0
കൊച്ചി : ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന ദമ്പതിമാർക്ക് യുവാവിന്റെ മർദനമേറ്റു. കലൂർ ഫ്രീഡം...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : തുടരന്വേഷണം നടത്താൻ എസ്ഐടി ; എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട്...

0
തിരുവനന്തപുരം: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും....

ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി

0
തിരുവനന്തപുരം: ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി. നിലവിലെ...

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ...