തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തലശേരി : തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 2015ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടും സീറ്റും വര്‍ധിക്കും. കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ എല്ഡിഎഫ് വിജയിക്കും. രാഷ്ട്രീയ പാപ്പരത്തം സ്വീകരിക്കുന്ന യുഡിഎഫിനെതിരെ മൂന്നാംഘട്ട തെരഞ്ഞെടുപ്പിലും വന്‍ജനമുന്നേറ്റമുണ്ടാവും. കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധനയത്തിനും വര്‍ഗീയ അജണ്ടക്കുമെതിരെ ശക്തമായ വിധിയെഴുത്താണ് ഉണ്ടാവാന്‍ പോവുന്നത്. ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ചൊക്ലിയിലെ മാമന്വാസുവിന്റെ 25ാമത് രക്തസാക്ഷിദിനത്തില്‍ ഓണ്‍ലൈന് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് നടന്ന ജില്ലകളില്‍ എല്‍ഡിഎഫ് വന്‍വിജയം നേടുമെന്നുറപ്പായി. മൂന്നാംഘട്ട തെരഞ്ഞെടുപ്പിലും അതാവര്‍ത്തിക്കും. 2015ല്‍ യുഡിഎഫിനൊപ്പമുണ്ടായ എല്‍ജെഡി, കേരളകോണ്‍ഗ്രസ്(എം), ഡമോക്രാറ്റിക് കേരള,കാണ്‍ഗ്രസ് തുടങ്ങിയ പാര്‍ടികളെല്ലാം ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫ് കൂടുതല്‍ ശക്തിപ്പെടുകയും ബഹുജനാടിത്തറ വിപുലപ്പെടുകയും ചെയ്ത തെരഞ്ഞെടുപ്പാണിതെന്നും കോടിയേരി പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...