തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്‍റെ പ്രകടനത്തിനുള്ള അംഗീകാരം : പ്രകാശ് കാരാട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രകടനത്തിനുള്ള ജനങ്ങളുടെ അംഗീകാരം എന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളും വികസനവും ജനങ്ങള്‍ വിലയിരുത്തി. വെള്ളപ്പൊക്ക സമയത്തെയും കൊവിഡ് സമയത്തെയും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം പരാമര്‍ശിച്ചു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. കേരളം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് മാതൃകയാണെന്നും പ്രകാശ് കാരാട്ട്. എല്‍ഡിഎഫ് ഗവണ്‍മെന്റിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അനുകൂലമായാണ് ജനവിധിയുണ്ടായത്. സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

അതേസമയം പറഞ്ഞതിനെല്ലാം ക്ഷമാപണം നടത്താന്‍ പ്രതിപക്ഷ നേതാവിനാകുമോ എന്ന ചോദ്യം ഉന്നയിച്ച് നിയമ മന്ത്രി എ കെ ബാലന്‍ രംഗത്തെത്തി. എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കുന്നതിന് സഹായിച്ച പ്രതിപക്ഷ നേതാവിനെയും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...