തെരഞ്ഞെടുപ്പ് അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

പോളിംഗ് സ്‌റ്റേഷനുകള്‍
ഭിന്നശേഷി സൗഹൃദമാക്കും

പോളിംഗ് സ്റ്റേഷനുകളില്‍ മുതിര്‍ന്ന സമ്മതിദായകര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കും. പോളിംഗ് സ്‌റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും. പോളിംഗ് സ്റ്റേഷനുകളിലെല്ലാം മുതിര്‍ന്ന സമ്മതിദായകര്‍ക്കും ഭിന്നശേഷികാര്‍ക്കും റാംപ് സൗകര്യം ഒരുക്കും. സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിങ് സ്റ്റേഷനുകളില്‍ താത്കാലിക റാംപുകള്‍ സ്ഥാപിക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമായ വീല്‍ ചെയറുകള്‍ പോളിംഗ് സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് ക്രമീകരണം നടത്തും. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷനിലും ആവശ്യമായ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കും. എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം ഉറപ്പാക്കും. വരി നില്‍ക്കുന്നിടത്ത് വെയില്‍ ഏല്‍ക്കാതെ നില്‍ക്കാനുള്ള സൗകര്യം ഒരുക്കും. ശുദ്ധജലം നിറച്ച ഡിസ്പെന്‍സറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിംഗ് സ്റ്റേഷനുകളില്‍ ലഭ്യമാക്കും.

സക്ഷം ആപ്പിലൂടെ വീല്‍ചെയര്‍ ആവശ്യപ്പെടാം
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭിന്നശേഷിക്കാര്‍ക്കായി ആവിഷ്‌കരിച്ച സക്ഷം മൊബൈല്‍ ആപ്പിലൂടെ വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആവശ്യപ്പെടാം. പുറമെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യല്‍, തിരുത്തല്‍, പോളിംഗ് സ്റ്റേഷന്‍ കണ്ടെത്തല്‍, സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ക്കുള്‍പ്പെടെ സക്ഷം ആപ്പിലൂടെ ലഭ്യമാകും. പ്ലേസ്റ്റോറിലും ഐഒഎസില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
——
വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് ക്രമീകരിക്കും
എല്ലാ പോളിംഗ് സ്റ്റേഷന്‍ ലൊക്കേഷനുകളിലും പ്രധാന കവാടത്തിന് സമീപത്ത് വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കും. സമ്മതിദായകരെ സഹായിക്കുന്നതിനായി ബിഎല്‍ഒ/ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും. നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകള്‍/ പോളിംഗ് ലൊക്കേഷനുകളുടെ പട്ടിക സെക്ടര്‍ ഓഫീസര്‍മാര്‍ തയ്യാറാക്കും. ഇത്തരം പോളിംഗ് സ്റ്റേഷനുകളില്‍ സെക്ടര്‍ ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധ നല്‍കും. ക്യൂ നിയന്ത്രിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരേയും തിരക്ക് കുറയ്ക്കുന്നതിനായി ടോക്കണ്‍ വിതരണവും ഏര്‍പ്പെടുത്തും. പോളിംഗ് സ്റ്റേഷനുകളില്‍ വിന്യസിക്കാന്‍ റിസര്‍വ് ജീവനക്കാരെയും വാഹനങ്ങളും സജ്ജമാക്കും.

എംസിസി മാനദണ്ഡ പരിധിയില്‍ ഉള്‍പ്പെടാത്ത
പരാതികളേ കമ്മീഷന്‍ നിരീക്ഷണ സമിതിക്ക് കൈമാറാവൂ : ചീഫ് സെക്രട്ടറി
മാതൃകാ പെരുമാറ്റച്ചട്ട മാനദണ്ഡ നിര്‍വചനത്തില്‍ വ്യക്തത ആവശ്യമായ ഗൗരവതരമായ ഫയലുകള്‍ മാത്രമേ അപ്പീലിനായി കമ്മിഷന്റെ ഉന്നതാധികാര നിരീക്ഷണ സമിതിയ്ക്ക് സമര്‍പ്പിക്കാവൂ എന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു. കീഴ്ഘടകങ്ങളില്‍ പരിഹരിക്കാവുന്നതും ഗൗരവതരമല്ലാത്ത പരാതികളും നിരീക്ഷണ സമിതിയിലേക്ക് കൈമാറുന്നത് സമിതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്നും അങ്ങനെയുള്ള ഫയലുകള്‍ അയക്കുന്നത് ഗൗരവത്തോടെ കാണുമെന്നും, നടപടി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ അറിയിച്ചു. ഉചിതമാര്‍ഗേണ തൊട്ടടുത്ത മേല്‍സമിതികളുടെ ശുപാര്‍ശയോടെയും റിപ്പോര്‍ട്ടോടും കൂടി ഉന്നത നിരീക്ഷണ സമിതിയിലേക്ക് നല്‍കുമ്പോള്‍, പരാതിയെക്കുറിച്ച് ഹ്രസ്വമായുള്ള വിവരണവും ഉചിതമായ ശുപാര്‍ശയും ഉള്‍പ്പെടുത്തിയിട്ടുണ്ടാകണമെന്നും ഉത്തരവിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോട്ടയത്ത് ലഹരി ഉപയോഗിച്ച് യുവാക്കളുടെ പരാക്രമം

0
കോട്ടയം: കോട്ടയം വാഴൂർ പാറാംതോട്ടിൽ ലഹരി സംഘത്തിന്റെ പരാക്രമം. മദ്യവും കഞ്ചാവ്...

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ വെള്ളക്കെട്ട് രൂക്ഷം ; ഒഴുകി പോകാന്‍ ഇടമില്ലെന്ന് യാത്രക്കാര്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്റില്‍ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത്...

ഡോക്ടറുടെ അനാസ്ഥ ; യുവാവിന്‍റെ കാല്‍ വിരല്‍ മുറിച്ചു മാറ്റേണ്ടി വന്നതായി പരാതി

0
കോഴിക്കോട് : സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് പോലീസില്‍ പരാതി...

പത്തനംതിട്ട നഗരസഭയിലെ 33 വാര്‍ഡുകളില്‍ മാലിന്യ ശേഖരണ സംവിധാനമുള്ളത് 6 വാര്‍ഡുകളില്‍ മാത്രം

0
പത്തനംതിട്ട : മഴക്കാല ശുചീകരണങ്ങള്‍ സംസ്ഥാനത്ത് ഗൗരവകരമായി നഗരസഭകളും പഞ്ചായത്തുകളും നടപ്പിലാക്കുമ്പോള്‍ പത്തനംതിട്ട...