തെരഞ്ഞെടുപ്പ് വീഡിയോ ക്വട്ടേഷന്‍ ഇന്ന് 3 മണിവരെ നല്‍കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്‌ക്വാഡുകള്‍ക്കും റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ ഓഫീസുകള്‍ക്കും തെരഞ്ഞെടുപ്പ് നടപടികള്‍ ചിത്രീകരിക്കുന്നതിന് വീഡിയോ ടീമുകളെ ആവശ്യമുണ്ട്. ദിവസം കുറഞ്ഞത്‌ 45 വീഡിയോ ടീമുകളെ നല്‍കുവാന്‍ കഴിയുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്വട്ടേഷനില്‍ പങ്കെടുക്കാം. നിബന്ധനകള്‍ക്ക് വിധേയമായി യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റിക്കോര്‍ഡിംഗ് കാമറ, വീഡിയോഗ്രാഫര്‍ സഹിതം) ദിവസവേതന നിരക്കിനുള്ള ക്വട്ടേഷനാണ് നല്‍കേണ്ടത്. എഡിറ്റിംഗ് ഒന്നും ചെയ്യാതെതന്നെ ഇവ ഡി.വി.ഡിയില്‍ പകര്‍ത്തി അടുത്തദിവസം രാവിലെ 9മണിക്കകം ബന്ധപ്പെട്ട ഓഫീസര്‍ക്ക് നല്‍കണം. ഏതു ജില്ലയില്‍ നിന്നുള്ളവര്‍ക്കും ക്വട്ടേഷന്‍ നല്‍കാം. ലെറ്റര്‍പാഡിലോ വെള്ളക്കടലാസിലോ ഒരു യൂണിറ്റിന് ലഭിക്കേണ്ട തുക എഴുതി നല്‍കാം. ക്വട്ടേഷന്‍ നല്‍കുന്നവരുടെ വ്യക്തമായ വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയിരിക്കണം.

ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 18 തിങ്കളാഴ്ച മൂന്നുമണി. നാലുമണിക്ക് ഹാജരുള്ളവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറക്കും. പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ വിഭാഗത്തിലാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെയോ ലോക് സഭാ ഇലക്ഷന്റെ ചുമതലയുള്ള ഇലക്ഷന്‍ ക്ലാര്‍ക്കിനെയോ നേരില്‍ക്കണ്ട് ക്വട്ടേഷനുകള്‍ കൈമാറുക.  ക്വട്ടേഷനുകള്‍ സീലുചെയ്ത കവറില്‍ നല്‍കുന്നത് രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ സഹായിക്കും. നിശ്ചിത സമയത്തിനുശേഷം ആരുടേയും ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2224256.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...