ഡോ.ജിതേഷ്ജിയെ കേൾക്കുമ്പോൾ നമ്മൾ നമ്മുടെ അജ്ഞതയുടെ ആഴം തിരിച്ചറിയും ; ടി പി ശ്രീനിവാസൻ ഐ എഫ് എസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡോ.ജിതേഷ്ജിയുടെ പ്രഭാഷണം കേൾക്കുമ്പോൾ നമ്മൾ നമ്മുടെ അജ്ഞതയുടെ ആഴം തിരിച്ചറിയുമെന്ന് അമ്പാസഡർ ടി പി ശ്രീനിവാസൻ ഐ എഫ് എസ് പറഞ്ഞു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ക്യാമ്പസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ജിതേഷ്ജി ഇംഗ്ലീഷിൽ നടത്തിയ ‘നൊബേൽ ഫോർ മാത്‍സ് ‘ ‘ജ്ഞാനപ്രഭാഷണം’ സാകൂതം ശ്രവിച്ച ശേഷം നൊബേൽ ഫോർ മാത്സ് ഇന്റർനാഷണൽ ഹാഷ് ടാഗ്‌ കാമ്പയിൻ ടി പി ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. 1967 ലെ അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിലെ ആറാം റാങ്ക് കാരനും യു എൻ പെർമനന്റ് ഇന്ത്യൻ അമ്പാസഡറും ആസ്ട്രിയയും ഫിജിയും ഉൾപ്പെടെ 20 ലേറെ ലോകരാജ്യങ്ങളിൽ ഇന്ത്യൻ അമ്പാസഡറുമാണ് അദ്ദേഹം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ നയതന്ത്രരംഗത്തെ ഗുരുവും മാർഗദർശിയുമായ ടി പി ശ്രീനിവാസൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ അദ്ധ്യക്ഷനുമാണ്.

അതുപ്പോലെ 300 ലേറെ വർഷങ്ങളുടെയും തീയതികളുടെയും ചരിത്രപ്രസക്തിയും പ്രത്യേകകളും പതിനായിരത്തിലേറെ പി എസ് സി / യു പി എസ് സി ചോദ്യോത്തരങ്ങളും ഓർമ്മയിൽ നിന്ന് പറയുന്ന സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ വിസ്മയവുമാണ് ഡോ. ജിതേഷ്ജി രണ്ടായിരത്തിലേറെ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് അരങ്ങിൽ വരച്ച് ലോകശ്രദ്ധ നേടിയ അതുല്യനായ പെർഫോമിംഗ്‌ ചിത്രകാരനാണ്. മാർ ഇവാനിയോസിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ വിൻസി വർഗീസ് സ്വാഗത പ്രസംഗം നടത്തി . ഗണിതശാസ്ത്ര വിഭാഗം തലവൻ പ്രൊഫ: എസ് എസ് സുമേഷ് നന്ദിയും പറഞ്ഞു. മുതിർന്ന ദൃശ്യ മാധ്യമ പ്രവർത്തകൻ അനിൽ അടൂർ, നൊബേൽ ഫോർ മാത്സ് ചീഫ് കോഡിനേറ്റർ എൽ സുഗതൻ, മാർ ഇവാനിയോസ് കോളേജ് ഡീൻ ഫാ. ജിജി തോമസ്, ഐ എം എ കോർഡിനേറ്റർ ഡോ. എസ് അശോക് കുമാർ, ജോജി തോമസ്, നാഷണൽ കോഡിനേറ്റർ ഡോ അരുൺ ജി കുറുപ്പ്, ഡോ. വിൻസന്റ് ഡാനിയൽ, ഡോ. അവിജിത്ത് പിള്ള, ബീഗം ബുഷറ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...