ഇലക്ടറല്‍ ബോണ്ട് കേസ്; എസ്ബിഐക്ക് സുപ്രിംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങൾ കൈമാറാൻ എസ്ബിഐക്ക് സുപ്രിംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ചുമണിക്ക് മുൻപ് വിവരങ്ങൾ കൈമാറി എന്നും യാതൊരു വിവരവും മറച്ചു വച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം എസ്.ബി.ഐ സമർപ്പിക്കണം. ഇലക്ട്രൽ ബോണ്ടിന്‍റെ ആൽഫ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളും ഉൾപ്പെടെ എല്ലാ വിവരങ്ങളും കൈമാറാനാണ് സുപ്രിംകോടതിയുടെ നിർദേശം. സീരിയല്‍ നമ്പറുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. വിവരങ്ങൾ പുറത്തുവരുന്നത് ഇലക്ട്രൽ ബോണ്ടിന്‍റെ 48% ലഭിച്ച ബി.ജെ.പിക്ക് വലിയ തിരിച്ചടി ഉണ്ടാക്കും എന്നാണ് വിലയിരുത്തൽ. ഹർജി പരിഗണിച്ചപ്പോൾ എസ്.ബി.ഐക്കെതിരെ രൂക്ഷവിമർശനമാണ് കോടതി നടത്തിയത്.

ഇലക്ടറൽ ബോണ്ടിലെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയൽ നമ്പർ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. തുടർന്നാണ് ആൽഫാ ന്യൂമറിക് നമ്പറും സീരിയൽ നമ്പറും വെളിപ്പെടുത്താൻ നിർദേശം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...