തലസ്ഥാന ന​ഗരത്തില്‍ കെ.എസ്.ആര്‍.ടി.സി ഇലക്‌ട്രിക് ബസുകള്‍ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ ചരിത്രത്തില്‍ ആദ്യമായി തലസ്ഥാന ന​ഗരത്തില്‍ കെ.എസ്.ആര്‍.ടി.സി ഇലക്‌ട്രിക് ബസുകള്‍ അവതരിപ്പിച്ചു. ഇലക്‌ട്രിക് ബസുകള്‍ ഉപയോ​ഗിച്ചുള്ള കെ.എസ്.ആര്‍.ടി.സിയുടെ എട്ടാമത്തെ സര്‍ക്കിള്‍ സര്‍വീസായ എയര്‍- റെയില്‍ സര്‍ക്കിള്‍ സര്‍വീസ് മന്ത്രി അഡ്വ.ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്തു നിര്‍വ്വഹിച്ചു. കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജുപ്രഭാകര്‍ മറ്റ് ഉന്നത ഉദ്യോ​ഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സിറ്റി സര്‍ക്കുലറിന്റെ എട്ടാമത്തെ സര്‍ക്കിളിലായി വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ എന്നിവയെ ബന്ധിപ്പിച്ച്‌ 24 മണിയ്ക്കൂറും എയര്‍ – റെയില്‍ സര്‍ക്കിള്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തെ രണ്ട് എയര്‍ പോര്‍ട്ടുകളായ ഡൊമസ്റ്റിക് (ടി1), ഇന്റര്‍നാഷണല്‍ (ടി2) ടെര്‍മിനലുകളിലേക്ക് തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നും, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും തിരിച്ചും എത്തിക്കുന്ന തരത്തില്‍ ക്ലോക്ക് വൈസ്- ആന്റീ ക്ലോക്ക് വൈസ് മാതൃകയിലുള്ള സര്‍വ്വീസുകളാണ് എയര്‍- റെയില്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തും.

ആദ്യ ഘട്ടത്തില്‍ ഒരോ ബസ് വീതം അര മണിയ്ക്കൂറിലും ഈ രണ്ട് ടെര്‍മിനലിലും തമ്ബാനൂരില്‍ നിന്നും എത്തുന്ന വിധമാണ് സര്‍വീസ് നടത്തും. ഈ ബസുകളില്‍ സൗജന്യ വൈഫൈ, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പോയിന്റുകള്‍, സുരക്ഷയ്ക്ക് വേണ്ടിയുള്ള ക്യാമറകള്‍, യാത്രക്കാരുടെ ല​ഗേജ് വെക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയും ലഭ്യമാണ്. രാത്രി യാത്രക്കാര്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ മാത്രം ഉള്ളതിനാല്‍ രാത്രി സര്‍വീസുകള്‍ അവിടത്തേക്ക് മാത്രമാകും നടത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപകരുടെയും സഹപാഠികളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു ; വിദ്യാർഥിക്കെതിരെ കേസ്

0
കൊച്ചി : അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോകളും വിഡിയോകളും എഡിറ്റ് ചെയ്ത് അശ്ലീല...

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ....

സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

0
കൊച്ചി: പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി...

തനിക്കെതിരെ നടക്കുന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് ഡോ.ടി എം തോമസ് ഐസക്

0
കൊച്ചി: തനിക്കെതിരെ നടക്കുന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് ഡോ. ടി എം തോമസ്...